updated on:2018-07-11 07:18 PM
കുണ്ടങ്കാറടുക്ക ഇന്റര്‍ലോക്ക് റോഡ് വീണ്ടും തകര്‍ന്നു; വിജിലന്‍സില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല

www.utharadesam.com 2018-07-11 07:18 PM,
കുമ്പള: കുമ്പള കുണ്ടങ്കാറടുക്ക ഇന്റര്‍ലോക്ക് റോഡ് വീണ്ടും തകര്‍ന്നു. വിജിലന്‍സില്‍ പരാതി നല്‍കിയിട്ടും വേണ്ട നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. ഒന്നരവര്‍ഷം മുമ്പാണ് 27ലക്ഷം രൂപ മുതല്‍മുടക്കി തീരദേശ ഹര്‍ബര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മിച്ചത്.
എഴുന്നൂറ് മീറ്റര്‍ റോഡിന്റെ പണി ആരംഭിക്കുമ്പോള്‍ തന്നെ പ്രവൃത്തിയില്‍കൃത്രിമം ആരോപിച്ച് നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞിരുന്നു. കരാറുകാരന്‍ അഴിമതി കാണിക്കില്ലെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് പണി തുടങ്ങാന്‍ നാട്ടുകാര്‍ അനുവദിച്ചത്. ആറുമാസത്തിനിടെ പല സ്ഥലത്തായി ഇന്റര്‍ലോക്ക് ഇളകിത്തെറിക്കാന്‍ തുടങ്ങിതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. അതിനിടെ റോഡില്‍ മണലിറക്കി തടിയൂരിയതായും ആക്ഷേപമുയര്‍ന്നു. ഇതുസംബന്ധിച്ച് ഡി.വൈ.എഫ്. ഐ. കുമ്പള വില്ലേജ് ജോ. സെക്രട്ടറി ജാഫര്‍ കാസര്‍കോട് വിജിലന്‍സിന് പരാതി നല്‍കുകയും ചെയ്തു. വിജിലന്‍സ് നടപടി എടുത്തതായി പറയുന്നുണ്ടെങ്കിലും ഇതിന്റെ ഒരു രേഖയും പരാതികാരന് ലഭിച്ചിട്ടില്ലെന്ന് പറയുന്നു. ശക്തമായ മഴയില്‍ ഇന്റര്‍ലോക്ക് ഇളകിക്കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ രാത്രികാലങ്ങളില്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. നാട്ടുകാര്‍ ഒപ്പ് ശേഖരിച്ച് മന്ത്രിക്കും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.



Recent News
  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു

  സീതാറാം യെച്ചൂരി എത്തി; എല്‍.ഡി.എഫ്. വടക്കന്‍ മേഖലാ ജാഥക്ക് ഇന്ന് തുടക്കം

  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം

  ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍

  ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍

  ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

  ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

  കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍