updated on:2018-07-11 08:12 PM
കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ യുവാവ് മാനഭംഗ ശ്രമക്കേസില്‍ അറസ്റ്റില്‍

www.utharadesam.com 2018-07-11 08:12 PM,
ബേക്കല്‍: നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവിനെ മാനഭംഗശ്രമക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് വടകരമുക്കിലെ കബീര്‍ എന്ന ലാലാ കബീറിനെ(28)യാണ് ബേക്കല്‍ എസ്.ഐ. കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന മുപ്പതുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഒരാഴ്ച മുമ്പ് കബീര്‍ ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ച് കയറി യുവതിയെ മര്‍ദ്ദിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇയാള്‍ക്കെതിരെ നിരവധി കവര്‍ച്ചാകേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.



Recent News
  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

  മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി

  വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്