updated on:2018-07-12 05:47 PM
കാത്തിരിപ്പിന് വിട ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആസ്പത്രി ബ്ലോക്ക് ടെണ്ടറിന് സര്‍ക്കാര്‍ അംഗീകാരം

www.utharadesam.com 2018-07-12 05:47 PM,
കാസര്‍കോട്: നീണ്ടകാലത്തെ അനിശ്ചിതത്വത്തിന് വിട. പെര്‍ളക്കടുത്ത് ഉക്കിനടുക്കയിലെ നിര്‍ദ്ധിഷ്ട മെഡിക്കല്‍ കോളേജ് ആസ്പത്രി ബ്ലോക്ക് നിര്‍മ്മാണ ടെണ്ടറിന് സര്‍ക്കാര്‍ അംഗീകാരം. 85 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആസ്പത്രി സമുച്ചയത്തിനാണ് അന്തിമ അനുമതി ലഭിച്ചത്. മെഡിക്കല്‍ കോളേജ് കണ്‍സള്‍ട്ടന്റ് സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കിറ്റ്‌കോ നിര്‍മ്മാണ കരാര്‍ ചെന്നൈ ആസ്ഥാനമായുള്ള ആര്‍.ആര്‍. തുളസി അസോസിയേറ്റ്‌സിന് ഇന്ന് നല്‍കുമെന്ന് അറിയുന്നു. രണ്ടാഴ്ചക്കുള്ളില്‍ നിര്‍മ്മാണം ആരംഭിക്കുന്ന തരത്തിലാവും വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയെന്ന് വിശ്വസനീയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കരാര്‍ ലഭിച്ച കമ്പനി അധിക സമയം ചോദിച്ചില്ലെങ്കില്‍ നിര്‍മ്മാണം ഈ മാസം തന്നെ ആരംഭിക്കും. 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടത്. എന്നാല്‍ ആദ്യം ഉണ്ടായ വേഗത പിന്നീടുണ്ടായില്ല. ഇതേത്തുടര്‍ന്ന് പൊതു പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ജനകീയ സമര സമിതി രൂപീകരിക്കുകയും സമര പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു.
ഏറെ മുറവിളികള്‍ക്കൊടുവില്‍ 2016 ജനുവരി 8 ന് അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും ആസ്പത്രി ബ്ലോക്കിന്റെ കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. 26 കോടി രൂപയോളം ചെലവഴിച്ചാണ് അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചത്. 2017ല്‍ ക്ലാസാരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ആസ്പത്രി ബ്ലോക്ക് നിര്‍മ്മാണം വൈകുന്നത് ആശങ്കകള്‍ക്ക് ഇടവരുത്തിയിരുന്നു. 5 വര്‍ഷത്തോളം ഇഴഞ്ഞ് നീങ്ങിയെങ്കിലും ഒടുവില്‍ ആസ്പത്രി ബ്ലോക്ക് നിര്‍മ്മാണത്തിന് അന്തിമ അനുമതി ലഭിച്ചത് ജില്ലയിലെ ജനങ്ങള്‍ക്ക് ആഹ്ലാദം പകരുന്നു. ആസ്പത്രി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് നബാര്‍ഡ് നേരത്തെ 75 കോടി വായ്പ അനുവദിച്ചിരുന്നു.



Recent News
  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

  മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി

  വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്