updated on:2018-07-12 06:36 PM
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം

www.utharadesam.com 2018-07-12 06:36 PM,
കാഞ്ഞങ്ങാട്: മാതാവിന്റെ ഒത്താശയോടെ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും പടന്നക്കാട്ടെ ഓട്ടോറിക്ഷാ ഡ്രൈവറുമായ ബാബു (42) വിനെതിരെ പൊലീസ് കൂടുതല്‍ അന്വേഷണമാരംഭിച്ചു. നിരവധി യുവതികളെ ബാബു ലൈംഗികചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. എന്നാല്‍ മാനഹാനിയോര്‍ത്താണ് പലരും സംഭവം പുറത്തുപറയാതിരുന്നത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലാകുന്നതിന് ഏതാനും ദിവസം മുമ്പ് ഒരു ഭര്‍തൃമതിയുടെ വീട്ടില്‍ അസമയത്തെത്തിയപ്പോള്‍ നാട്ടുകാര്‍ ഇയാളുടെ ഓട്ടോക്ക് തീവെച്ചിരുന്നു. നീലേശ്വരത്ത് സാധനങ്ങള്‍ വാങ്ങാനായി മാതാവിനോടൊപ്പം പോയപ്പോഴാണ് പതിമൂന്നുകാരിയെ ബാബു പീഡിപ്പിച്ചത്. ബസ്സ്റ്റാന്റ് പരിസരത്ത് ഓട്ടോ നിര്‍ത്തിയ ശേഷം മാതാവ് ഫാന്‍സി കടയിലേക്ക് പോയപ്പോഴാണ് റിക്ഷയില്‍ തനിച്ചായ പെണ്‍കുട്ടിയെ റിക്ഷയുടെ കര്‍ട്ടന്‍ താഴ്ത്തി പീഡിപ്പിച്ചത്. ഇതിനു ശേഷം നിരവധി തവണ പെണ്‍കുട്ടിയെ ബാബു പീഡനത്തിനിരയാക്കി. പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചിരുന്നു. ബാബുവിനുപുറമെ പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റുപ്രതികളും നേരത്തെ അറസ്റ്റിലായിരുന്നു.



Recent News
  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍

  ഉദ്യാവരയില്‍ കെ.എം.സി.സി. നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം നടത്തി

  യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു കാഞ്ഞങ്ങാട്: സുഹൃത്തുക്കളോടൊപ്പം

  ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

  കുറ്റിക്കോലില്‍ ടെമ്പോ മറിഞ്ഞു

  യു.പി. സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍

  എന്‍.വൈ.എല്‍. റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു

  എ.കെ.ഡി.എ. കാസര്‍കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി