updated on:2018-07-12 06:42 PM
കാലവര്‍ഷം കനത്തുതന്നെ; മലയോരം ഭീതിയില്‍

www.utharadesam.com 2018-07-12 06:42 PM,
കുറ്റിക്കോല്‍: കാലവര്‍ഷം കനത്തു. മലയോര ജനത പരിഭ്രാന്തിയിലും ആശങ്കയിലും. ദിവസങ്ങളായി തിമര്‍ത്തു പെയ്യുന്ന മഴ മലയോരത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.
ശക്തമായ മഴയില്‍ മലയോരത്ത് നിരവധി വീടുകള്‍ തകര്‍ന്നു. പലരുടെയും കാര്‍ഷിക വിളകള്‍ നശിച്ചു. മഴ ഇനിയും തുടര്‍ന്നാല്‍ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ മഴയില്‍ മുന്നാട് ജയപുരം കോളനിയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. രാമു, പള്ളിയമ്മ എന്നിവരുടെ വീടാണ് തകര്‍ന്നത്. വീട് തകരുമ്പോള്‍ പള്ളിയമ്മ വീടിനകത്തായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പള്ളിയമ്മയെ രക്ഷിച്ചത്. ഈ പ്രദേശങ്ങളില്‍ നിരവധിയാളുകളുടെ കാര്‍ഷിക വിളകള്‍ നശിച്ചിട്ടുണ്ട്. ശക്തമായ മഴയില്‍ കുറ്റിക്കോല്‍- കാനത്തൂര്‍ റൂട്ടില്‍ ഉണുപ്പംകല്ലില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടു.നാട്ടുകാര്‍ നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.



Recent News
  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു

  സീതാറാം യെച്ചൂരി എത്തി; എല്‍.ഡി.എഫ്. വടക്കന്‍ മേഖലാ ജാഥക്ക് ഇന്ന് തുടക്കം

  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം

  ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍

  ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍

  ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

  ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

  കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍