updated on:2018-07-12 06:59 PM
ബൊളീവിയയില്‍ നിന്നും വിളിയോ വിളി; ആശങ്കയോടെ മൊബൈല്‍ ഉപഭോക്താക്കള്‍

www.utharadesam.com 2018-07-12 06:59 PM,
കാഞ്ഞങ്ങാട്: വ്യാജനമ്പറുകളില്‍ നിന്നും മൊബൈല്‍ ഫോണുകളിലേക്ക് വിളിയോ വിളി. ബൊളീവിയയില്‍ നിന്നെന്നു കാണിക്കുന്ന കോളുകള്‍ സ്വീകരിച്ചവര്‍ ആശങ്കയില്‍. ഈ നമ്പറുകളിലേക്ക് തിരികെ വിളിക്കരുതെന്ന് പൊലീസിന്റെ നിര്‍ദേശം. ഒരാഴ്ചയായാണ് മൊബൈല്‍ നമ്പറുകളിലേക്ക് കോളുകള്‍ വന്നു തുടങ്ങിയത്.
+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്നായിരുന്നു കോള്‍. ചിലര്‍ കോള്‍ സ്വീകരിച്ചെങ്കിലും അപ്പോള്‍ തന്നെ കട്ടായി. എന്നാല്‍ ഇംഗ്ലീഷില്‍ സംസാരമുണ്ടായി എന്ന് ചിലര്‍ പറയുന്നു. തിരികെ വിളിച്ചവരുടെ ഫോണിലെ റീചാര്‍ജ് ബാലന്‍സ് കുറഞ്ഞാതായും പറയപ്പെടുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രിയിലും തിങ്കളാഴ്ച പുലര്‍ച്ചെയുമെല്ലാം കോളുകള്‍ തുടരെ തുടരെ എത്തി. വ്യാജകോളുകള്‍ വ്യാപകമാണ് എന്ന് കണ്ടതോടെ സെരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തന്നെ മുന്നറിയിപ്പു നല്‍കി. പൊലീസിന്റെ വാട്‌സ് ആപ് ഗ്രൂപ്പുകളിലും ജാഗ്രതാ നിര്‍ദേശമെത്തി. അതേസമയം കോള്‍ അറ്റന്റ് ചെയ്തവര്‍ ആശങ്കയിലാണ്. മൊബൈലിലെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകുമോ എന്നതാണ് പ്രധാന ആശങ്ക. കേരളപൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ നൂറുകണക്കിനാളുകളാണ് ആശങ്ക പങ്കുവെച്ചിട്ടുള്ളത്. ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.Recent News
  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു

  സീതാറാം യെച്ചൂരി എത്തി; എല്‍.ഡി.എഫ്. വടക്കന്‍ മേഖലാ ജാഥക്ക് ഇന്ന് തുടക്കം

  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം

  ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍

  ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍

  ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

  ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

  കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍