updated on:2018-07-12 09:00 PM
നെല്ലിക്കട്ടയിലെ കവര്‍ച്ചക്ക് പിന്നില്‍ മൂന്നുപേരെന്ന് സൂചന

www.utharadesam.com 2018-07-12 09:00 PM,
നെല്ലിക്കട്ട: വീടിന്റെ ജനല്‍ ഇളക്കി അകത്തുകടന്ന് സ്ത്രീകളേയും കുട്ടികളേയും കത്തി വീശി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമെന്ന് പൊലീസിന് സൂചന ലഭിച്ചു. നേരത്തെ കവര്‍ച്ചാ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ ചിലരെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ചൂരിപ്പള്ളയിലെ പരേതനായ ബീരാന്‍ ഹാജിയുടെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കവര്‍ച്ച നടന്നത്. ബീരാന്‍ ഹാജിയുടെ ഭാര്യ ആമിന (50), മരുമകള്‍ മറിയംബി (24) എന്നിവരേയും രണ്ട് കുട്ടികളേയും കത്തി വീശി ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങള്‍ കവര്‍ന്നത്. കവര്‍ച്ച നടന്ന വീട് ഇന്നലെ ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് പരിശോധിച്ചു. വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി. മോഷ്ടാക്കളുടേതെന്ന് കരുതുന്ന വിരലടയാളങ്ങളൊന്നും ലഭിച്ചില്ലെന്നാണറിയുന്നത്. മുഖംമൂടിയും കയ്യുറയും ജാക്കറ്റും ധരിച്ചെത്തിയ ആള്‍ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളുടെ സഹായികള്‍ വീടിന് പുറത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലാണ് അന്വേഷണം.Recent News
  സി.പി.ഐ പിന്തുണയോടെ എന്‍മകജെയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം

  വൈകല്യത്തെ അതിജീവിച്ച് പതിനഞ്ചുകാരന്‍ സഹദ് ചിത്രരചനയില്‍ വിസ്മയമാകുന്നു

  മധൂര്‍ ക്ഷേത്ര നവീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു; ബാലാലയ പ്രതിഷ്ഠ നടത്തി

  പ്രസ്‌ക്ലബ്ബ് പ്രവചന മത്സര വിജയിക്ക് വാഷിംഗ് മെഷീന്‍ സമ്മാനിച്ചു

  സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിന് കാസര്‍കോട്ട് തുടക്കമായി

  മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് ഇന്ധനവില വര്‍ധനവില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍- ശബ്‌നം ആസ്മി

  കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ കേസില്‍ പ്രതിയായ ഹോംനഴ്‌സ് പിടിയില്‍

  ഫുജൈറയില്‍ മരിച്ച മഞ്ഞംപാറ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

  കാഞ്ഞങ്ങാട്ട് ജ്വല്ലറിവര്‍ക്‌സില്‍ നിന്ന് 32ഗ്രാം സ്വര്‍ണ്ണത്തരികള്‍ കവര്‍ന്നു

  മുളിയാര്‍ ബാങ്കിലെ കോണ്‍ഗ്രസ് പോര്; ഔദ്യോഗികപക്ഷത്തെ നാലുപേര്‍ മത്സരത്തില്‍ നിന്ന് പിന്മാറി

  ജില്ലയുടെ വികസനത്തിന് ചെറുവിമാനത്താവളം അനിവാര്യം -എന്‍.എം.സി.സി.

  ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ ടീം

  ബസ് യാത്രക്കാരുടെ പണം പിടിച്ചുപറിക്കുന്ന സംഘം കോഴിക്കോട്ട് പിടിയില്‍

  കുഞ്ചത്തൂര്‍ പദവിലെ പ്ലൈവുഡ് ഫാക്ടറിയില്‍ സ്‌ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്

  തായലങ്ങാടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം