updated on:2018-08-06 07:27 PM
ഉപ്പള സോങ്കാലില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിക്കൊന്നു

www.utharadesam.com 2018-08-06 07:27 PM,
ഉപ്പള: ഉപ്പള സോങ്കാല്‍ പ്രതാപ് നഗറില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിക്കൊന്നു. പ്രതാപ് നഗറിലെ അബൂബക്കര്‍ സിദ്ധീഖാ(22)ണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ പ്രതാപ് നഗറില്‍വെച്ചാണ് സംഭവം.
രണ്ട് ബൈക്കുകളിലെത്തിയ രണ്ടുപേരാണ് സിദ്ധിഖിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലക്ക് പിന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകരാണെന്ന് സി.പി.എം. ആരോപിച്ചു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചുവരികയാണ്. വൈകിട്ട് 6മണിവരെയാണ് ഹര്‍ത്താല്‍. ഗള്‍ഫിലുണ്ടായിരുന്ന സിദ്ധീഖ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഇന്നലെ രാത്രി പ്രതാപ് നഗറില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ട ഒരു സംഘത്തെ പിടിച്ചു മാറ്റുന്നതിനിടെയാണ് സിദ്ധിഖിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അശ്വത് ഉള്‍പ്പെടെ രണ്ട് പേരെയാണ് പൊലീസ് അന്വേഷിക്കുന്നത്.
ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരികയാണ്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദനാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ സിദ്ധിഖിനെ ബി.ജെ.പി. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പറയുന്നു. സിദ്ധിഖിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടതിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഡി.വൈ.എസ്.പി. എം.വി. സുകുമാരന്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ജനറല്‍ ആസ്പത്രിയില്‍ എത്തിയിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉപ്പള ഭാഗത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസീസ് -ആമിന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ആഷിഖ്, സാഹിന, സാഹിദ്.



Recent News
  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  തൃക്കരിപ്പൂരില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

  രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച ഫയര്‍മാന്‍ ഡ്രൈവര്‍ ജയേഷിന് അഭിനന്ദന പ്രവാഹം

  നാല് കോടിയുടെ സൗഭാഗ്യം മല്ലത്തെ മരുമകന്

  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല

  പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

  മത്സ്യ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍

  കണക്കുകളെ കീറിമുറിച്ച് ജയപരാജയ ചര്‍ച്ച

  സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി എത്തുന്നു