updated on:2018-08-07 06:02 PM
നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

www.utharadesam.com 2018-08-07 06:02 PM,
കാസര്‍കോട്: നിഷ്‌കളങ്ക സൗഹൃദത്തിന്റെ മാധുര്യവുമായി രണ്ടര പതിറ്റാണ്ടിനിപ്പുറം അവര്‍ ഒത്തുകൂടിയപ്പോള്‍ കാലത്തിന് മായ്ക്കാനാവാത്ത ഓര്‍മ്മചിത്രങ്ങളുടെ വീണ്ടെടുപ്പായി. ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1993-94 എസ്.എസ്.എല്‍.സി. ബാച്ചിന്റെ കുടുംബസംഗമമാണ് ലോക സൗഹൃദദിനമായ ആഗസ്ത് 5ന് നനുത്ത സൗഹൃദത്തിന്റെ വേറിട്ട കാഴ്ചയായത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പുത്തന്‍ മാതൃകകള്‍ സമ്മാനിച്ച ടാഷ്‌കോ ക്രഷറിലായിരുന്നു റെമിനൈസ് 2018 എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചത്. രാവിലെ 10ന് ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാളും ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ കെ. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സി.ഐയും സ്‌കൂളിലെ മുന്‍ അധ്യാപകനുമായ സി.എ. അബ്ദുല്‍റഹീം മുഖ്യാതിഥിയായിരുന്നു. സി.ജെ.എച്ച്.എസ്. പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ്, ഒ.എസ്.എ. പ്രസിഡണ്ട് മുഹമ്മദലി ചെമനാട്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, അധ്യാപകരായ നാരായണന്‍ എം., എം.എന്‍. സന്തോഷ് കുമാര്‍, പി. അബ്ദുല്‍ സലാം, ജോസഫ് തോമസ്, സ്വര്‍ണ കുമാരി സി.കെ., വി.വി. ജയലക്ഷ്മി, ശ്രീകുമാരി എ.എസ്., റംല എം., രജിത വി.വി., സുധ വി., ഓഫീസ് സ്റ്റാഫായിരുന്ന മുഹമ്മദലി എ., സംഘാടക സമിതി അംഗങ്ങളായ ഫൈസല്‍ പള്ളു ചെമനാട്, ജാബിര്‍ ചെമനാട്, അബ്ദുല്‍ സലീം ടി.ഇ., ശിഹാബ് സി.എച്ച്., അന്‍വര്‍ എ.ബി., റിസ ഷല്‍സാര്‍, സഫീര്‍ ചാല, അബ്ബാസ് പെരുമ്പള, എഞ്ചിനീയര്‍ ഷരീഫ്, പുരുഷോത്തമന്‍, സമീര്‍ തോട്ടത്തില്‍, നൗഷാദ് ആലിച്ചേരി, അബ്ദുല്‍ഖാദര്‍ തളങ്കര, കൗലത്ത്, സലീം ചെര്‍ക്കള, ഗിരീഷ് നായര്‍, ഷുക്കൂര്‍, ഷിയാഫ് ചെമനാട്, ഷാനവാസ് ചേരങ്കൈ, ഉഷാകുമാരി, ഷബാന തുടങ്ങിയവര്‍ സംസാരിച്ചു. പരവനടുക്കം ഗവ. ആയുര്‍വേദ ആസ്പത്രിയിലെ ഡോക്ടറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ: ഫാത്തിമ യാസ്മിന്‍ കുടുംബ കൗണ്‍സിലിംഗ് ക്ലാസ് നടത്തി. മുജീബ് അഹ്മദ് സ്വാഗതവും അബ്ദുല്‍ ഹക്കീം എന്‍. നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച നഫീസത്ത് ഷിഫാനി, ഷാഹിന സലീം, മുഹമ്മദലി ഷഹ്‌റാസ്, വരുണ്‍ കുമാര്‍ എന്നിവരെ ആദരിച്ചു. ജീവിതവഴിയില്‍ പലയിടത്തായി ചിതറിക്കിടക്കുന്നവര്‍ക്ക് സംഗമം ഒത്തുചേരലിന്റെ നവ്യാനുഭവമായി. വിദേശങ്ങളിലും അന്യദേശങ്ങളിലും ജോലിചെയ്യുന്നവരടക്കം സംഗമത്തില്‍ പങ്കുചേര്‍ന്നു.



Recent News
  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 600 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

  ഹമീദ് പൈക്ക അന്തരിച്ചു

  പ്രളയം: ലത്തീഫ് ഉപ്പള ഗേറ്റ് 1 കോടി രൂപയും ഒരു കണ്ടെയ്‌നര്‍ മെഡിക്കല്‍ സാമഗ്രികളും നല്‍കും

  കാരുണ്യ ഹൃദയം തുറന്ന് കാസര്‍കോട്

  ഭിന്നശേഷിയുള്ള 14കാരന്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ആനുകൂല്യങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

  രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

  കേരളത്തില്‍ പെയ്ത അധികമഴയില്‍ ഏറ്റവും കുറഞ്ഞ ശതമാനം കാസര്‍കോട്ട്; കൂടുതല്‍ ഇടുക്കിയില്‍

  ജെ.സി.ഐ. കാസര്‍കോട് അരലക്ഷം രൂപയും സാധനങ്ങളും നല്‍കി

  കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡിക്ക് സ്റ്റേ

  പ്രളയത്തില്‍ കുടുങ്ങിയവരില്‍ കാസര്‍കോട്ടുകാരും; സുരക്ഷിതരെന്നറിയിച്ച് ഫോണ്‍ വിളിയെത്തി

  കാഞ്ഞങ്ങാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു

  ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

  ഓട്ടോയില്‍ വാനിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 15.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ വീട്ടുവേലക്ക് നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്