updated on:2018-08-07 06:59 PM
പണിമുടക്ക് പൂര്‍ണ്ണം; ഹര്‍ത്താല്‍ പ്രതീതി

www.utharadesam.com 2018-08-07 06:59 PM,
കാസര്‍കോട്: റോഡ് ഗതാഗതമേഖല പൂര്‍ണമായും കുത്തകവത്കരിക്കാനിടയാക്കുന്ന മോട്ടോര്‍വാഹന ഭേദഗതി ബില്ലിനെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്തസമരസമിതി ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പണിമുടക്കുന്നതിനാല്‍ റോഡ് ഗതാഗതം നിശ്ചലമായി. കെ.എസ്.ആര്‍.ടി.സിക്കും സ്വകാര്യബസുകള്‍ക്കും പുറമെ ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, ചെറുകിടവാഹനങ്ങള്‍, ചരക്കുകടത്ത് വാഹനങ്ങള്‍ എന്നിവയും നിരത്തിലിറങ്ങിയില്ല. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ഇന്ന് അര്‍ദ്ധരാത്രിവരെ പണി മുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വാഹനങ്ങളില്ലാത്തതിനാല്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടെ മിക്ക സ്ഥാപനങ്ങളും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. നഗരത്തിലെ ഭൂരിഭാഗം കടകളും സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കെ.എസ്.ആര്‍.ടി.സിയിലെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി 24 മണിക്കൂര്‍ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
രാവിലെ ചില ചരക്ക് വാഹനങ്ങള്‍ ഓടിയെങ്കിലും കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് സമരാനുകൂലികള്‍ തടഞ്ഞുവെക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചരക്ക് ലോറികള്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിര്‍ത്തിയിട്ടു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണി മുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സി.ഐ.ടിയു., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി., എസ്.ടി.യു. തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പ്രകടനം നടത്തിയത്. കെ. ഭാസ്‌കരന്‍, കെ. ഗിരികൃഷ്ണന്‍, എ. നാരായണന്‍, സി.എ. മുഹമ്മദ് കുഞ്ഞി, ഷാഫി ചാലക്കുന്ന്, പുരുഷോത്തമന്‍, വിജയന്‍ ചെര്‍ക്കള, കെ.ഗിരീഷ്, ആര്‍. വിജയകുമാര്‍, ഉമേശ് അണങ്കൂര്‍, സി.ജി. ടോണി, ഹരീന്ദ്രന്‍ ചെമ്മനാട്, സുബൈര്‍ മാര, ഷെരീഫ് കൊടവഞ്ചി, എസ്.എം. അബ്ദുല്‍ റഹ്മാന്‍, ഹസൈനാര്‍ താനിയത്ത്, അനീഫ്, ഖലീല്‍ പടിഞ്ഞാര്‍, അസ്‌കര്‍, ഇ. മണികണ്ഠന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് നഗരത്തിലും പണിമുടക്ക് അനുകൂലികള്‍ ചരക്ക് ലോറികള്‍ തടഞ്ഞു.



Recent News
  തുളുനാടിന്റെ വികസനത്തിന് വേണ്ടി ശബ്ദിച്ച എം.എല്‍.എയെന്ന് മുഖ്യമന്ത്രി

  പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ.അന്തരിച്ചു

  ഉറൂസ് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമ ശ്രമം; അഞ്ചുപേര്‍കൂടി അറസ്റ്റില്‍

  വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ പാലത്തില്‍ നിന്ന് വീണ് മരിച്ചു

  ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു

  മുഹമ്മദലി പെരുമ്പള അന്തരിച്ചു

  വീട്ടമ്മക്ക് നായയുടെ കടിയേറ്റു

  ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു

  ആസിഫ് ഫുട്‌സാല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാന്‍; വീരമണി സീനിയര്‍ ടീം സെലക്ടര്‍

  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്