updated on:2018-08-08 07:20 PM
ലഹരിക്കെതിരെ ആറ് വയസുകാരന്റെ സൈക്കിള്‍ സവാരി

www.utharadesam.com 2018-08-08 07:20 PM,
കാസര്‍കോട്: ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി ആറ് വയസ്സുകാരന്റെ സൈക്കില്‍ സവാരി. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മഡോണ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും തായലങ്ങാടിയിലെ മുനീര്‍ ബൈക്ക് ബസാറിന്റെയും മുംതാസിന്റെയും മകനുമായ മുഹമ്മദ് ശിഫ മുഹബ്ബത്താണ് തായലങ്ങാടി മുതല്‍ ചെര്‍ക്കള വരെ 10 കിലോമീറ്റര്‍ സൈക്കിള്‍ സവാരി നടത്തിയത്. ഇന്നലെ വൈകിട്ട് 5മണിയോടെ തായലങ്ങാടി യഫ ക്ലബ്ബ് പരിസരത്ത് നിന്ന് ആരംഭിച്ച സൈക്കിള്‍ സവാരി ആറ് മണിയോടെയാണ് ചെര്‍ക്കളയില്‍ എത്തിയത്. മുഹബ്ബത്തിനെ മാതാപിതാക്കളും ക്ലബ്ബ് പ്രവര്‍ത്തകരും മറ്റ് വാഹനങ്ങളില്‍ അനുഗമിച്ചു. കുട്ടിയുടെ സൈക്കിള്‍ സവാരിക്ക് പിന്തുണയുമായി പലരും എത്തി. പണിമുടക്ക് കാരണം റോഡില്‍ വാഹനങ്ങള്‍ കുറഞ്ഞത് മുഹബ്ബത്തിന്റെ സൈക്കിള്‍ സവാരി സുഗമമാക്കി. ഞായറാഴ്ച എറണാകുളം മഹാരാജാസില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന മണ്‍സൂണ്‍ മാരത്തണില്‍ പങ്കെടുക്കാനും മുഹബ്ബത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍