updated on:2018-08-08 07:27 PM
സുബ്രതോ ട്രോഫി: തളങ്കര മുസ്ലിം ഹൈസ്‌കൂളിന് ഇരട്ട കിരീടം

www.utharadesam.com 2018-08-08 07:27 PM,
കാസര്‍കോട്: സുബ്രതോ മുഖര്‍ജി ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തളങ്കര ഗവ. മുസ്ലിം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇരട്ട കിരീടം. വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് സബ് ജില്ലാ സീനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ മുസ്ലിം ഹൈസ്‌കൂള്‍ ടീം ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ തളങ്കര ദഖീറത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിനേയാണ് പരാജയപ്പെടുത്തിയത്. മുസ്ലിം ഹൈസ്‌കൂള്‍ ഒരു മത്സരത്തില്‍ പോലും ഗോള്‍ വഴങ്ങാതെയാണ് നേട്ടം കൊയ്തത്. സബ്ജൂനിയര്‍ വിഭാഗത്തിലും മുസ്ലിംഹൈസ്‌കൂള്‍ വിജയം കൊയ്തു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചെര്‍ക്കള ഗവ. ഹൈസ്‌കൂള്‍, ചന്ദ്രഗിരി ഗവ. ഹൈസ്‌കൂള്‍, ചെമനാട് ഹൈസ്‌കൂള്‍ എന്നിവരെ തോല്‍പ്പിച്ചാണ് മുസ്ലിംഹൈസ്‌കൂള്‍ വിജയം ചൂടിയത്.
വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികളേയും മാനേജര്‍ മുരളി മാസ്റ്റര്‍, കോച്ച് നവാസ് പള്ളിക്കാല്‍, സെലക്ടര്‍മാരായ കെ.എം ഹാരിസ്, സിദ്ദീഖ് ചക്കര, എ.എസ് ഷംസുദ്ദീന്‍ എന്നിവരേയും പി.ടി.എ, ഒ.എസ്.എ കമ്മിറ്റികള്‍ അഭിനന്ദിച്ചു.



Recent News
  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 600 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

  ഹമീദ് പൈക്ക അന്തരിച്ചു

  പ്രളയം: ലത്തീഫ് ഉപ്പള ഗേറ്റ് 1 കോടി രൂപയും ഒരു കണ്ടെയ്‌നര്‍ മെഡിക്കല്‍ സാമഗ്രികളും നല്‍കും

  കാരുണ്യ ഹൃദയം തുറന്ന് കാസര്‍കോട്

  ഭിന്നശേഷിയുള്ള 14കാരന്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ആനുകൂല്യങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

  രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

  കേരളത്തില്‍ പെയ്ത അധികമഴയില്‍ ഏറ്റവും കുറഞ്ഞ ശതമാനം കാസര്‍കോട്ട്; കൂടുതല്‍ ഇടുക്കിയില്‍

  ജെ.സി.ഐ. കാസര്‍കോട് അരലക്ഷം രൂപയും സാധനങ്ങളും നല്‍കി

  കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡിക്ക് സ്റ്റേ

  പ്രളയത്തില്‍ കുടുങ്ങിയവരില്‍ കാസര്‍കോട്ടുകാരും; സുരക്ഷിതരെന്നറിയിച്ച് ഫോണ്‍ വിളിയെത്തി

  കാഞ്ഞങ്ങാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു

  ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

  ഓട്ടോയില്‍ വാനിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 15.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ വീട്ടുവേലക്ക് നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്