updated on:2018-08-08 07:43 PM
ബദിയടുക്കക്ക് അനുവദിച്ച താലൂക്ക് ആസ്പത്രി മാറ്റിയതിനെതിരെ ധര്‍ണ്ണ

www.utharadesam.com 2018-08-08 07:43 PM,
ബദിയടുക്ക: ബദിയടുക്കയില്‍ സര്‍ക്കാര്‍ അനുവദിച്ച താലൂക്ക് ആസ്പത്രി മറ്റൊരു ഉത്തരവിലൂടെ ബേഡഡുക്കയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് താലൂക്ക് ആസ്പത്രി ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം തുടങ്ങി.
ബി.ജെ.പി. യുടെ നേതൃത്വത്തിലും ബദിയടുക്കയില്‍ ധര്‍ണ്ണ നടത്തി.
ജനകീയ സമര സമിതിയുടെ പ്രതിഷേധ സംഗമം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, ജഗന്നാഥഷെട്ടി, ടി.ജി. ചന്ദ്രഹാസ റൈ, ശ്യാമപ്രസാദ് മാന്യ, പ്രകാശ് കുമ്പഡാജെ, ജീവന്‍ തോമസ്, കരുണാകരന്‍, കുഞ്ചാര്‍ മുഹമ്മദ്, മുനീര്‍ ചെടേക്കാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബി.ജെ.പി.യുടെ ധര്‍ണ്ണ വിശ്വനാഥ പ്രഭുവിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ ഉദ്ഘാടനം ചെയ്യും. പി.ആര്‍. സുനില്‍, ഡി. ശങ്കര, രാമപ്പ മഞ്ചേശ്വരം, അവിനാശ് റൈ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശവും ഏറ്റവും പിന്നോക്കാവസ്ഥയിലുമുള്ള ബദിയടുക്ക മേഖലയിലേക്കനുവദിച്ച താലൂക്ക് ആസ്പത്രി മാറ്റിയതില്‍ സി.പി.ഐ. ബദിയടുക്ക ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. ടി.എം. അബ്ദുല്‍റസാഖ് അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖര ഷെട്ടി, പ്രകാശന്‍ കുമ്പഡാജെ, സുധാകരന്‍ വിദ്യാഗിരി, മാത്യു തെങ്ങംപള്ളി, കൃഷ്ണ കുമാര്‍ പ്രസംഗിച്ചു.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍