updated on:2018-08-09 07:16 PM
സ്വര്‍ണ്ണമാലയും പണവും തട്ടിപ്പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

www.utharadesam.com 2018-08-09 07:16 PM,
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വെച്ച് മുളിയാര്‍ സ്വദേശിയുടെ സ്വര്‍ണ്ണമാലയും സുഹൃത്തിന്റെ പണവും തട്ടിപ്പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നായന്മാര്‍മൂല പടിഞ്ഞാര്‍ മൂലയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹര്‍ഷാദ്(28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 10ന് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് സമീപത്തെ റോഡില്‍ വെച്ച് മുളിയാറിലെ ദേവദാസിന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാലയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ 4800 രൂപയും തട്ടിപ്പറിച്ച കേസിലാണ് അറസ്റ്റ്. പ്രതിയെ ഇന്നലെ വൈകിട്ട് കാസര്‍കോട് എസ്.ഐ. പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. നേരത്തെ അടിപിടി, പിടിച്ച് പറി കേസുകളില്‍ ഹര്‍ഷാദ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ദേവദാസില്‍ നിന്ന് തട്ടിപ്പറിച്ച മാലയുടെ ഒരു ഭാഗം മംഗളൂരുവിലെ ജ്വല്ലറിയില്‍ വിറ്റുവെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ബാക്കി സ്വര്‍ണ്ണം പ്രതിയുടെ കൈവശവും കണ്ടെത്തി.



Recent News
  അപകടത്തില്‍ ജ്യോത്സ്യന് ഗുരുതരം

  തുളുനാടിന്റെ വികസനത്തിന് വേണ്ടി ശബ്ദിച്ച എം.എല്‍.എയെന്ന് മുഖ്യമന്ത്രി

  പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ.അന്തരിച്ചു

  ഉറൂസ് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമ ശ്രമം; അഞ്ചുപേര്‍കൂടി അറസ്റ്റില്‍

  വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ പാലത്തില്‍ നിന്ന് വീണ് മരിച്ചു

  ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു

  മുഹമ്മദലി പെരുമ്പള അന്തരിച്ചു

  വീട്ടമ്മക്ക് നായയുടെ കടിയേറ്റു

  ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു

  ആസിഫ് ഫുട്‌സാല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാന്‍; വീരമണി സീനിയര്‍ ടീം സെലക്ടര്‍

  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു