updated on:2018-08-10 06:24 PM
കാഴ്ച കുറവായതിനാല്‍ പരീക്ഷക്ക് അധികൃതരുടെ വിലക്ക്; ഹൈക്കോടതി വിധിയില്‍ എല്‍.എല്‍.ബി പ്രവേശന പരീക്ഷ എഴുതിയ യുവാവിന് ഒന്നാം റാങ്ക്

www.utharadesam.com 2018-08-10 06:24 PM,
കാഞ്ഞങ്ങാട്: ഹൈക്കോടതി വിധിയിലൂടെ പ്രവേശന പരീക്ഷ എഴുതിയ കൊളവയലിലെ വിവേകിന്(26) കേരള പഞ്ചവത്സര എല്‍.എല്‍.ബിയില്‍ ഒന്നാം റാങ്ക്. ജന്മനാ കാഴ്ച ശക്തി കുറവുള്ള വിവേകിന് എഴുത്തും വായനയും ദുഷ്‌കരമായിരുന്നു. പ്ലസ്ടു വിദ്യാഭ്യാസത്തിന് കൂലിവേല ചെയ്ത് പണം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ പത്ത് മാസമായി ഗുരുവായൂര്‍ സാന്ദിപനി ബാലസദനത്തിലെ ജീവനക്കാരനാണ് വിവേക്. കാഴ്ചശക്തി കുറവുള്ളവര്‍ക്ക് പ്രവേശന പരീക്ഷ എഴുതാന്‍ പറ്റില്ലെന്ന എന്‍ട്രന്‍സ് കമ്മീഷണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ അനുകൂലവിധി വന്നു. തൃശൂര്‍ അച്ചുതന്‍ മെമ്മോറിയല്‍ കോളേജിലെ പ്രൊഫ. സോണി പീറ്ററിന്റെ മകന്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന ലാസര്‍ ലിനോ പീറ്റര്‍ സ്വമേധയാ സഹായിയായി വരികയും പ്രവേശന പരീക്ഷ എഴുതുകയായിരുന്നു. കേരളത്തില്‍ ആദ്യമായാണ് കാഴ്ചശക്തി കുറവുള്ള ഒരു വിദ്യാര്‍ത്ഥി പ്രവേശന പരീക്ഷ എഴുതി വിജയിക്കുന്നത്. ചന്ദ്രന്‍-ഇന്ദിരാ ദമ്പതികളുടെ മകനാണ്.



Recent News
  അപകടത്തില്‍ ജ്യോത്സ്യന് ഗുരുതരം

  തുളുനാടിന്റെ വികസനത്തിന് വേണ്ടി ശബ്ദിച്ച എം.എല്‍.എയെന്ന് മുഖ്യമന്ത്രി

  പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ.അന്തരിച്ചു

  ഉറൂസ് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമ ശ്രമം; അഞ്ചുപേര്‍കൂടി അറസ്റ്റില്‍

  വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ പാലത്തില്‍ നിന്ന് വീണ് മരിച്ചു

  ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു

  മുഹമ്മദലി പെരുമ്പള അന്തരിച്ചു

  വീട്ടമ്മക്ക് നായയുടെ കടിയേറ്റു

  ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു

  ആസിഫ് ഫുട്‌സാല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാന്‍; വീരമണി സീനിയര്‍ ടീം സെലക്ടര്‍

  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു