updated on:2018-10-10 06:40 PM
ഉടമ എന്ന പേര് ചുമക്കുന്ന അടിമകളാണ് ബസുടമകള്‍- എന്‍.എ. നെല്ലിക്കുന്ന്

www.utharadesam.com 2018-10-10 06:40 PM,
കാസര്‍കോട്: ഉടമ എന്ന പേര് ചുമക്കുന്ന അടിമകളാണ് ഇന്ന് ബസുടമകളെന്നും എന്നാല്‍ കേരളീയ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു അവിഭാജ്യ ഘടകമാണ് സ്വകാര്യ ബസുടമകളും ജീവനക്കാരുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു.
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്നും ജനങ്ങള്‍ക്കു വേണ്ടി സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസുകള്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ഇന്നുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ എരിക്കുന്നന്‍ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതവും സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ടി. ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു. സി.എ. മുഹമ്മദ്കുഞ്ഞി (സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം), സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായ വി.എം. ശ്രീപതി, പി.എ. മുഹമ്മദ്കുഞ്ഞി, എം. ഹസൈനാര്‍, തിമ്മപ്പഭട്ട് (ജില്ലാ വൈസ് പ്രസിഡണ്ട്), എന്‍.എം. ഹസൈനാര്‍ (പ്രസിഡണ്ട്, കാസര്‍കോട് താലൂക്ക്), സി. രവി (പ്രസിഡണ്ട്, ഹോസ്ദുര്‍ഗ് താലൂക്ക്), സുബ്ബണ്ണ ആള്‍വ (പ്രസിഡണ്ട്, മഞ്ചേശ്വരം താലൂക്ക്) സംസാരിച്ചു.Recent News
  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍

  അനന്തപുരത്ത് ജെ.സി.ബി. മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

  തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ് മരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തി

  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി