updated on:2018-10-10 07:42 PM
ശബരിമല അയ്യപ്പ സേവാസമാജം വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ചു

www.utharadesam.com 2018-10-10 07:42 PM,
കാസര്‍കോട്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിച്ചു. ഏഴ് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് രാവിലെ 11 മണി മുതല്‍ 12 മണിവരെ ശബരിമല കര്‍മ്മ സമിതി എന്ന ബാനറില്‍ അയ്യപ്പനാമജപത്തോടുകൂടിയുള്ള റോഡ് ഉപരോധം നടത്തിയത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരം, കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിള്‍, ഉപ്പള, വെള്ളരിക്കുണ്ട് എന്നീ കേന്ദ്രങ്ങളില്‍ ഉപരോധം നടത്തി. മോനപ്പ ഗുരുസ്വാമി, ജില്ലാ പ്രസിഡണ്ട് എ.സി. മുരളീധരന്‍, സെക്രട്ടറി ലക്ഷ്മണന്‍ തൃക്കരിപ്പൂര്‍, കെ.ആര്‍. പ്രമോദ് കറന്തക്കാട്, ഹരീഷ് കെ.ജി. കൂഡ്‌ലു, സഞ്ചീവ ഷെട്ടി കുഞ്ചത്തൂര്‍, രവി ബദിയഡുക്ക, എം. ബാലകൃഷ്ണന്‍ നമ്പ്യാര്‍ പെര്‍ലടുക്കം, രാധാകൃഷ്ണ ഗുരു പ്ലാവുള്ളകയ, നാരായണന്‍ ഗുരു കൊട്ടോടി, എന്‍.സി.ടി. നാരായണ സ്വാമി, കണ്ണന്‍ ഗുരുസ്വാമി രാവണീശ്വരം, രഞ്ജിത്ത് മാവുങ്കാല്‍ തുടങ്ങിയവര്‍ വിവിധ ഭാഗങ്ങളിലെ റോഡ് ഉപരോധ സമരത്തിന് നേതൃത്വം നല്‍കി. ഉപരോധത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.Recent News
  ദേശീയപാതയിലെ ചെരിവ് വിനയാകുന്നു; ഷിറിയയില്‍ ലോറിമറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  നടപടി വരുമെന്ന പ്രഖ്യാപനത്തിനിടയിലും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു

  അസുഖത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളി മരിച്ചു

  ക്വാറി തൊഴിലാളി തൂങ്ങി മരിച്ചു

  ബഷീര്‍ കുമ്പള അന്തരിച്ചു

  കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  സൂററ്റ് എന്‍.ഐ.ടി എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്

  ദേവലോകം എഞ്ചിനീയറിംഗ് കോളേജ് ഇന്ന് സാമൂഹ്യദ്രോഹികള്‍ക്ക് അധോലോകം

  ആസ്പത്രിയിലെത്തിക്കാന്‍ വാഹനം കിട്ടിയില്ല; ശ്വാസ തടസ്സം അനുഭവപ്പെട്ട കുട്ടി അച്ഛന്റെ തോളില്‍ കിടന്ന് മരിച്ചു

  ഇവിടെ സീബ്രാലൈന്‍ കടക്കുന്നവര്‍ വേലിചാടണം

  മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറി

  ആടിനെ പെരുമ്പാമ്പ് കടിച്ചു കൊന്നു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

  ബെള്ളൂരില്‍ കല്ലുവെട്ട് യന്ത്രത്തിന്റെ ചെയ്‌നില്‍ കുടുങ്ങി തൊഴിലാളി മരിച്ചു