updated on:2018-10-10 08:25 PM
യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; നാലുപേര്‍ക്കെതിരെ കേസ്

www.utharadesam.com 2018-10-10 08:25 PM,
ബദിയടുക്ക: കഞ്ചാവ് കടത്ത് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. നെല്ലിക്കട്ട ചെന്നടുക്കയിലെ അബ്ദുല്‍ നൗഷാദി(29)നാണ് മര്‍ദ്ദനമേറ്റത്. എട്ടിന് വൈകിട്ട് അഞ്ച് മണിയോടെ നാലംഗ സംഘം കാറില്‍ ബലമായി പിടിച്ചുകൊണ്ടുപോയി പറക്കിലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മര്‍ദ്ദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. രാത്രിയോടെ മധൂരിലെത്തിയ നൗഷാദ് ബന്ധുക്കളെ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. തലക്കും മുഖത്തും പരിക്കേറ്റ നൗഷാദിനെ ആദ്യം കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കടത്തുന്നതിനിടെ ഒരു സംഘത്തെ പിടിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലും സംഘത്തിന് നഷ്ടമായ അഞ്ച് ലക്ഷം രൂപ തരണമെന്നാവശ്യപ്പെട്ടായിരുന്നുവത്രെ മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിക്കട്ടയിലെ ബദറുദ്ദീന്‍, സഫ്‌വാന്‍, ഓബ്ര എന്ന സമദാനി, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 307, 342, 323, 324, 363 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.Recent News
  നടപടി വരുമെന്ന പ്രഖ്യാപനത്തിനിടയിലും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു

  അസുഖത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളി മരിച്ചു

  ക്വാറി തൊഴിലാളി തൂങ്ങി മരിച്ചു

  ബഷീര്‍ കുമ്പള അന്തരിച്ചു

  കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  സൂററ്റ് എന്‍.ഐ.ടി എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്

  ദേവലോകം എഞ്ചിനീയറിംഗ് കോളേജ് ഇന്ന് സാമൂഹ്യദ്രോഹികള്‍ക്ക് അധോലോകം

  ആസ്പത്രിയിലെത്തിക്കാന്‍ വാഹനം കിട്ടിയില്ല; ശ്വാസ തടസ്സം അനുഭവപ്പെട്ട കുട്ടി അച്ഛന്റെ തോളില്‍ കിടന്ന് മരിച്ചു

  ഇവിടെ സീബ്രാലൈന്‍ കടക്കുന്നവര്‍ വേലിചാടണം

  മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറി

  ആടിനെ പെരുമ്പാമ്പ് കടിച്ചു കൊന്നു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

  ബെള്ളൂരില്‍ കല്ലുവെട്ട് യന്ത്രത്തിന്റെ ചെയ്‌നില്‍ കുടുങ്ങി തൊഴിലാളി മരിച്ചു

  യുവാവിന്റെ പരാക്രമം; ബസിന്റെ ഗ്ലാസ് തകര്‍ത്തു, താക്കോല്‍ കാട്ടിലേക്ക് എറിഞ്ഞു