updated on:2018-10-10 08:44 PM
പൈതൃകനഗരി: പുലിക്കുന്നിന് സാധ്യതയേറി; എം.എല്‍.എയും കലക്ടറും സ്ഥലം സന്ദര്‍ശിച്ചു

www.utharadesam.com 2018-10-10 08:44 PM,
കാസര്‍കോട്: ജില്ലാ ആസ്ഥാനത്തെ പ്രധാന ഭാഗങ്ങളിലൊന്നായ പുലിക്കുന്നിനെ പൈതൃക നഗരിയാക്കുന്നതിനെ കുറിച്ച് ജില്ലാ ഭരണകൂടം ആലോചിക്കുന്നു. സാംസ്‌കാരിക വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം, എല്ലാ ജില്ലകളിലും ഓരോ പൈതൃക നഗരി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഉചിതമായ ഇടം കണ്ടെത്തുന്നതിന് തുടക്കം കുറിച്ച ജില്ലാ ഭരണകൂടം പുലിക്കുന്നിനെയാണ് നോട്ടമിടുന്നത്. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പുലിക്കുന്ന് സന്ദര്‍ശിച്ചു.
പുലിക്കുന്നിന്റെ സാധ്യത ആരായുന്നതിന്റെ ഭാഗമായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയേയും നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിമിനേയും ജില്ലാ കലക്ടര്‍ സന്ദര്‍ശന വേളയില്‍ കൂടെകൂട്ടിയിരുന്നു. മൂവരും പുലിക്കുന്ന് ഉചിതമായ സ്ഥലമാണെന്ന നിഗമനത്തിലാണ് എത്തിയത്.
ഒരുപാട് ചരിത്രങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച, നഗരസഭാ കാര്യാലയവും ടൗണ്‍ ഹാളും ജില്ലാ-മുനിസിപ്പല്‍ ലൈബ്രറികളും ഗസ്റ്റ് ഹൗസും സ്ഥിതിചെയ്യുന്ന പുലിക്കുന്ന് നഗരത്തിലെ ഏറ്റവും തിരക്കേറിയ എം.ജി റോഡിനോട് ചേര്‍ന്നുള്ള റോഡുകളിലൊന്നാണ്.
എല്‍.ഐ.സി ഓഫീസ് മുതല്‍ പുലിക്കുന്ന് ഫെറി വരെയുള്ള റോഡാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചത്.
'പുലിക്കുന്ന് ഞങ്ങള്‍ സന്ദര്‍ശിച്ചു. പൈതൃക നഗരി സൃഷ്ടിക്കാന്‍ ഉചിതമായ ഇടമാണെന്ന് തോന്നുന്നു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇത്തരം പൈതൃക നഗരങ്ങള്‍ നിര്‍മ്മിക്കാന്‍ ഉചിതമായ ഇടം കണ്ടെത്തണമെന്ന് സാംസ്‌കാരിക വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എം.എല്‍.എയേയും നഗരസഭാ ചെയര്‍പേഴ്‌സനേയും കൂട്ടി പുലിക്കുന്ന് സന്ദര്‍ശിച്ചത്' -ജില്ലാ കലക്ടര്‍ ഉത്തരദേശത്തോട് പറഞ്ഞു.
'ആളുകള്‍ക്ക് വൈകുന്നേരങ്ങളില്‍ വന്നിരിക്കാനും നല്ല പാട്ടുകള്‍ കേള്‍ക്കാനും സാംസ്‌കാരിക ചടങ്ങുകള്‍ സംഘടിപ്പിക്കാനും ഒക്കെയായി നഗരത്തോട് ചേര്‍ന്ന് ഒരിടം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. പുലിക്കുന്നിന്റെ സാധ്യത കൂടുതല്‍ പഠിച്ച ശേഷം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും' അദ്ദേഹം കൂട്ടിചേര്‍ത്തു.
പൈതൃക നഗരിക്ക് ഉചിതമായ സ്ഥലം പുലിക്കുന്നാണെന്ന വിലയിരുത്തലുമായി, പുലിക്കുന്നിലെ ചരിത്ര പശ്ചാത്തലം വിശദീകരിച്ച് 'ഉത്തരേദശം' തിങ്കളാഴ്ച ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
1984 മെയ് 24ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ കാസര്‍കോട് ജില്ല പ്രഖ്യാപിച്ചത് പുലിക്കുന്നില്‍ വെച്ചായിരുന്നു.
പൈതൃക നഗരത്തോട് അനുബന്ധിച്ച് വീഥികളില്‍ കലാരൂപങ്ങളും സ്മാരകങ്ങളും സ്ഥാപിക്കും.



Recent News
  കന്നഡ സാഹിത്യകാരന്‍ ഡി.കെ ചൗട്ട ഓര്‍മ്മയായി

  ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

  തെങ്ങില്‍ നിന്ന് വീണ് മരിച്ചു

  റിട്ട. പ്രധാനാധ്യാപകന്‍ മകളുടെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

  ആസ്പത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല; യുവാവ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു

  അന്തരിച്ച സി.പി.എം. നേതാവ് ബി.മാധവ ബെള്ളൂരിന്റെ പുത്രന്‍

  നിര്‍മ്മാണത്തിലിരിക്കുന്ന പാതയുടെ വശം മഴയില്‍ തകര്‍ന്നു

  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി