updated on:2018-10-11 06:26 PM
നവരാത്രി ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി ലക്ഷ്മീശയുടെ ദേവീ വിഗ്രഹങ്ങള്‍

www.utharadesam.com 2018-10-11 06:26 PM,
കാസര്‍കോട്: നവരാത്രി ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കാന്‍ ലക്ഷ്മീശ രൂപ കല്‍പ്പന ചെയ്ത ദേവീ വിഗ്രഹങ്ങളെത്തി. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയായ ലക്ഷ്മീശ അമ്പത്തിമൂന്നാമത്തെ വയസിലും ഉത്സവപറമ്പുകളില്‍ വില്‍പ്പന നടത്തുന്നതിനായി കളിമണ്‍വിഗ്രഹങ്ങള്‍ രൂപപ്പെടുത്തുന്ന തിരക്കിലാണ്. ഇക്കഴിഞ്ഞ വിനായകചതുര്‍ഥി ആഘോഷവേളകളില്‍ കാസര്‍കോട്ടെയും പരിസരങ്ങളിലെയും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഉത്സവങ്ങളില്‍ വില്‍പ്പനക്കെത്തിയ ലക്ഷ്മീശയുടെ കളിമണ്ണുകൊണ്ടുണ്ടാക്കിയ ഗണേശവിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാരേറെയായിരുന്നു. നല്ല ശില്‍പ്പചാതുരിയും ഭംഗിയുമുള്ള വിവിധ നിറങ്ങളോടുകൂടിയ കണ്ണഞ്ചിപ്പിക്കുന്ന വിഗ്രഹങ്ങള്‍ വാര്‍ത്തെടുക്കാന്‍ കഴിയുന്ന ലക്ഷ്മീശയുടെ കരവിരുത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നു. നവരാത്രി മഹോത്സവം തുടങ്ങിയതോടെ ആഘോഷം നടക്കുന്ന കാസര്‍കോട്ടെ ക്ഷേത്രങ്ങളിലെല്ലാം ലക്ഷ്മീശയുടെ വിഗ്രഹങ്ങളും വിശ്വാസികളെ ആകര്‍ഷിക്കുകയാണ്. ശാരദാദേവിയുടെ കളിമണ്‍ വിഗ്രഹങ്ങളാണ് ലക്ഷ്മീശ രൂപപ്പെടുത്തുന്നത്.
ദേവീക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് പകിട്ടേകാന്‍ ഇക്കുറിയും ലക്ഷ്മീശയുടെ വിഗ്രഹങ്ങളുണ്ടാകും. ലക്ഷ്മീശ ദേവി ദേവന്മാരുടെ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടിലേറെ കാലമായി. ഇദ്ദേഹം അറിയപ്പെടുന്ന ഒരു ചിത്രകാരന്‍ കൂടിയാണ്. ക്ഷേത്രങ്ങളിലെ മതിലുകളിലും മറ്റും നന്നായി ചിത്രം വരക്കും. ഓയില്‍പെയിന്റിംഗില്‍ സവിശേഷമായ പ്രാവീണ്യം കരസ്ഥമാക്കിയിട്ടുണ്ട്. കുമ്പളയിലെ പ്രമുഖ ചിത്രകാരനായ എം.ജി.കെ ആചാര്യയില്‍ നിന്നാണ് ലക്ഷ്മീശ ചിത്രകലയുടെ വിവിധ വശങ്ങള്‍ സ്വായത്തമാക്കിയത്. കാസര്‍കോട് ജില്ലയിലെയും ദക്ഷിണകര്‍ണ്ണാടകയിലെയും നിരവധി ക്ഷേത്രങ്ങള്‍ക്ക് വേണ്ടി ലക്ഷ്മീശ ദേവീദേവന്‍മാരുടെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ലക്ഷ്മീശയുടെ സഹോദരന്‍ യോഗീശയും മികച്ച ചിത്രകാരനാണ്. ഉപജീവനമാര്‍ഗം എന്നതിലുപരി ലക്ഷ്മീശക്ക് കളിമണ്‍ വിഗ്രഹനിര്‍മ്മാണം ആത്മാര്‍പ്പണം തന്നെയാണ്. തികഞ്ഞ ആത്മീയ നിഷ്ഠയോടെ വിശ്വാസപൂര്‍വം ചെയ്യുന്ന ജോലിയായതിനാല്‍ തനിക്കിതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് ലക്ഷ്മീശ പറയുന്നു. ഭാര്യ വാണിശ്രീ ഭര്‍ത്താവിന് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നുണ്ട്. കോളേജ് വിദ്യാര്‍ത്ഥിയായ മകന്‍ കാര്‍ത്തികിനും ചിത്രകലയില്‍ താത്പര്യമുണ്ട്.



Recent News
  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍

  അനന്തപുരത്ത് ജെ.സി.ബി. മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

  തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ് മരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തി

  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി