updated on:2018-10-11 07:39 PM
കടലാക്രമണം രൂക്ഷം; തീരദേശ വാസികള്‍ ഭീതിയില്‍

www.utharadesam.com 2018-10-11 07:39 PM,
കാസര്‍കോട്: കാസര്‍കോട്ടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ ഇവിടങ്ങളിലെ കുടുംബങ്ങള്‍ ഭീതിയിലായി. ഇന്ന് പുലര്‍ച്ചെ മുതലാണ് കാസര്‍കോട് കസബ കടപ്പുറം, ചേരങ്കൈ നിര്‍ദ്ദിഷ്ട ഹാര്‍ബര്‍ പരിസരം എന്നിവിടങ്ങളില്‍ രൂക്ഷമായ കടലാക്രമണം ഉണ്ടായത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല. അറബിക്കടലില്‍ ശക്തമായ കാറ്റ് വീശുന്നതിനാല്‍ സംസ്ഥാനത്ത് 14വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ ചുഴലിക്കാറ്റ് വീശുന്നുണ്ടെങ്കിലും കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളെ ഭീതിയിലാഴ്ത്തി തിതിലി ചുഴലിക്കാറ്റ് കരയോട് അടുക്കുകയാണ്.



Recent News
  കന്നഡ സാഹിത്യകാരന്‍ ഡി.കെ ചൗട്ട ഓര്‍മ്മയായി

  ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

  തെങ്ങില്‍ നിന്ന് വീണ് മരിച്ചു

  റിട്ട. പ്രധാനാധ്യാപകന്‍ മകളുടെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

  ആസ്പത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല; യുവാവ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു

  അന്തരിച്ച സി.പി.എം. നേതാവ് ബി.മാധവ ബെള്ളൂരിന്റെ പുത്രന്‍

  നിര്‍മ്മാണത്തിലിരിക്കുന്ന പാതയുടെ വശം മഴയില്‍ തകര്‍ന്നു

  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി