updated on:2018-10-11 07:56 PM
നോര്‍ത്ത്‌കോട്ടച്ചേരിയില്‍ രണ്ടുവീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണം കവര്‍ന്നു

www.utharadesam.com 2018-10-11 07:56 PM,
കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയില്‍ രണ്ടു വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണമാല കവര്‍ന്നു.
തുളിച്ചേരിയിലെ തട്ടാന്‍വളപ്പില്‍ ശാന്ത, പുതിയോടന്‍ വീട്ടില്‍ കല്ല്യാണി എന്നിവരുടെ വീട്ടിലാണ് കവര്‍ച്ച. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശാന്തയുടെ രണ്ടുപവന്‍ സ്വര്‍ണ്ണമാലയും കല്ല്യാണിയുടെ ഒരു പവന്‍ മാലയുമാണ് കവര്‍ന്നത്.
അടുക്കളവാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് ഇരുവരുടേയും കഴുത്തില്‍ നിന്നും മാല കവര്‍ന്നത്.
കോട്ടച്ചേരി എലൈറ്റ് ഹോട്ടലിന് പിറകിലെ മൂന്നുവീടുകളില്‍ കവര്‍ച്ചാശ്രമം നടന്നു. വലിയ വീട്ടില്‍ ബാലാമണി, സി.എച്ച് കുഞ്ഞമ്മ, ശ്രീധരന്‍ എന്നിവരുടെ വീടുകളിലാണ് കവര്‍ച്ചാശ്രമം നടന്നത്. രാത്രി 12 മണിയോടെ ശബ്ദം കേട്ടിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.



Recent News
  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

  നായന്മാര്‍മൂലയില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം

  പതിനേഴുകാരിയെ പീഡിപ്പിച്ചത് ആള്‍മാറാട്ടത്തിലൂടെ; പ്രതിയെ തിരിച്ചറിയാനായില്ല

  മാന്യയില്‍ ആസ്പത്രി മാലിന്യം തള്ളിയത് ജനവാസ കേന്ദ്രത്തില്‍

  കാര്‍ട്ടൂണില്‍ ഷദാബിന് സംസ്ഥാനതലത്തിലും നേട്ടം