updated on:2018-10-11 08:17 PM
എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

www.utharadesam.com 2018-10-11 08:17 PM,
കാസര്‍കോട്: പ്രാഥമിക അംഗത്വത്തില്‍ നിന്നും ഹാരിസ് ചൂരിയെ കെ.സി.എ. സസ്‌പെന്റ് ചെയ്തതിനാല്‍ ഒഴിവു വന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിലവിലെ വൈസ് പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ ഖാദറിനെ എക്‌സിക്യൂട്ടീവ് യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. യോഗത്തില്‍ എന്‍.എ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ.സി.എ. ട്രഷറര്‍ കെ.എം. അബ്ദുല്‍ റഹ്മാന്‍, കെ.സി.എ. മെമ്പര്‍ ടി.എം. ഇക്ബാല്‍, വൈസ് പ്രസിഡണ്ടുമാരായ എന്‍.എം. സലീം, പി.എം. കബീര്‍, ഫൈസല്‍ കുണ്ടില്‍ അസിസ്റ്റന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ഫൈസല്‍ ടി.എസ്, കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാര്‍, അഫ്‌സല്‍ ഖാന്‍, അസീസ് പെരുമ്പള, മഹ്മൂദ് കുഞ്ഞിക്കാനം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി മുഹമ്മദ് നൗഫല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ടി. നിയാസ് നന്ദിയും പറഞ്ഞു.



Recent News
  കന്നഡ സാഹിത്യകാരന്‍ ഡി.കെ ചൗട്ട ഓര്‍മ്മയായി

  ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

  തെങ്ങില്‍ നിന്ന് വീണ് മരിച്ചു

  റിട്ട. പ്രധാനാധ്യാപകന്‍ മകളുടെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

  ആസ്പത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല; യുവാവ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു

  അന്തരിച്ച സി.പി.എം. നേതാവ് ബി.മാധവ ബെള്ളൂരിന്റെ പുത്രന്‍

  നിര്‍മ്മാണത്തിലിരിക്കുന്ന പാതയുടെ വശം മഴയില്‍ തകര്‍ന്നു

  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി