updated on:2018-10-12 05:59 PM
ഉമേശ് എം. സാലിയാന്‍ കേരള തുളു അക്കാദമി ചെയര്‍മാന്‍

www.utharadesam.com 2018-10-12 05:59 PM,
കാസര്‍കോട്: സാംസ്‌ക്കാരിക പ്രവര്‍ത്തകനും നടനും നാടക സംവിധായകനുമായ ഉമേശ് എം. സാലിയാനെ കേരള തുളു അക്കാദമി ചെയര്‍മായി നിയമിച്ചു. 2007ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്താണ് മഞ്ചേശ്വരം ആസ്ഥാനമായി കേരള തുളു അക്കാദമി സ്ഥാപിതമായത്. ഭാഷാ ഗവേഷകനും സാഹിത്യകാരനുമായ അന്തരിച്ച ഡോ. വെങ്കിടരാജ പുണിഞ്ചിത്തയായിരുന്നു ആദ്യ ചെയര്‍മാന്‍. ഈ സമിതിയിലും ഉമേശ് എം. സാലിയാന്‍ അംഗമായിരുന്നു. അക്കാദമി സെക്രട്ടറിയായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ മഞ്ചേശ്വരം വോര്‍ക്കാടി പാവളയിലെ പി. വിജയകുമാരനെയും നിയമിച്ചിട്ടുണ്ട്. പി. കരുണാകരന്‍ എം.പി., പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ., മുന്‍ സെക്രട്ടറി ബി. ബാലകൃഷ്ണ ഷെട്ടിഗാര്‍ എന്നിവര്‍ ഉള്‍പ്പെടെ മുന്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളെയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടുത്തിയിട്ടുണ്ട്. ജില്ലാ കലക്ടറാണ് ട്രഷറര്‍. കര്‍ണ്ണാടക നാടക അക്കാദമിയില്‍ അംഗമായിരുന്ന ഉമേശ് നിരവധി കന്നട, തുളു നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.



Recent News
  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

  നായന്മാര്‍മൂലയില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം

  പതിനേഴുകാരിയെ പീഡിപ്പിച്ചത് ആള്‍മാറാട്ടത്തിലൂടെ; പ്രതിയെ തിരിച്ചറിയാനായില്ല

  മാന്യയില്‍ ആസ്പത്രി മാലിന്യം തള്ളിയത് ജനവാസ കേന്ദ്രത്തില്‍

  കാര്‍ട്ടൂണില്‍ ഷദാബിന് സംസ്ഥാനതലത്തിലും നേട്ടം