updated on:2018-10-12 06:01 PM
തളങ്കര പടിഞ്ഞാര്‍ സ്‌കൂളില്‍ ടി. ഉബൈദിന്റെ കൂറ്റന്‍ ഛായാചിത്രം അനാച്ഛാദനം ചെയ്തു

www.utharadesam.com 2018-10-12 06:01 PM,
തളങ്കര: കുട്ടികള്‍ കുറഞ്ഞുവരുന്നതിന്റെ പേരില്‍ പൂട്ടേണ്ടിവരുമോ എന്ന് ആശങ്കപ്പെട്ടിരുന്നിടത്ത് നിന്ന് നാട്ടുകാരുടെ ശ്രമഫലമായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും നഗരസഭ മനോഹരമായ ഒരു കെട്ടിടം പണിതുകൊടുക്കുകയും ചെയ്ത തളങ്കര പടിഞ്ഞാര്‍ മുനിസിപ്പല്‍ എല്‍.പി. സ്‌കൂളില്‍ ഇനി പ്രിയ കവി ടി. ഉബൈദിന്റെ ഛായാചിത്രം ചിരിതൂകി നില്‍ക്കും.
സ്‌കൂളില്‍ ഉബൈദിന്റെ കൂറ്റന്‍ ഛായാചിത്രം കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അനാച്ഛാദനം ചെയ്തു. അദ്ദേഹം ഉബൈദ് അനുസ്മരണ പ്രഭാഷണവും നടത്തി. ഉബൈദിന്റെ ചിന്തയും പ്രവര്‍ത്തനങ്ങളും അദ്ദേഹം വിടപറഞ്ഞ് നാലരപതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും സമൂഹത്തിന് പ്രകാശം ചൊരിഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് റഹ്മാന്‍ തായലങ്ങാടി പറഞ്ഞു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡണ്ട് ടി.എ. ഷാഫി സ്വാഗതം പറഞ്ഞു.
സാഹിത്യവേദി വൈസ് പ്രസിഡണ്ട് സി.എല്‍. ഹമീദ്, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര, ഹെഡ്മിസ്ട്രസ് പുഷ്പാവതി ടീച്ചര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ അനന്ത ഭക്ത, വിനോദ് അമ്പലത്തറ, പി.ടി.എ. പ്രസിഡണ്ട് ഫിറോസ് പടിഞ്ഞാര്‍, ജമാഅത്ത് വൈസ് പ്രസിഡണ്ട് കെ.എം. അബ്ദുല്ല ഹാജി, ഷുക്കൂര്‍ പടിഞ്ഞാര്‍ പ്രസംഗിച്ചു.
പി.ടി.എ. വൈസ് പ്രസിഡണ്ട് ഫൈസല്‍ പടിഞ്ഞാര്‍ നന്ദി പറഞ്ഞു.Recent News
  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

  നായന്മാര്‍മൂലയില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം

  പതിനേഴുകാരിയെ പീഡിപ്പിച്ചത് ആള്‍മാറാട്ടത്തിലൂടെ; പ്രതിയെ തിരിച്ചറിയാനായില്ല

  മാന്യയില്‍ ആസ്പത്രി മാലിന്യം തള്ളിയത് ജനവാസ കേന്ദ്രത്തില്‍

  കാര്‍ട്ടൂണില്‍ ഷദാബിന് സംസ്ഥാനതലത്തിലും നേട്ടം