updated on:2018-10-12 06:21 PM
ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയയാള്‍ കിണറ്റില്‍ വീണ് മരിച്ചു

www.utharadesam.com 2018-10-12 06:21 PM,
കളനാട്: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയയാള്‍ കിണറ്റില്‍ വീണ് മരിച്ചു. കളനാട്ടെ പരേതനായ കുവൈത്ത് ഹസൈനാറിന്റെ മകന്‍ അസ്ലു എന്ന അസ്ലം (46) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് വീണത്. ഫയര്‍ഫോഴ്‌സും ബേക്കല്‍ പോലീസും സ്ഥലത്തെത്തി കിണറ്റില്‍ നിന്ന് പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബസമേതം അബുദാബിയിലായിരുന്ന അസ്ലം രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഈയടുത്ത് പുതിയ വീട് നിര്‍മാണം ആരംഭിച്ചിരുന്നു. മാതാവ്: ആയിഷാബി. ഭാര്യ: റസീന. മക്കള്‍: ഹസന്‍, അനസ്, ആയിഷ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (ദുബായ്), റൈഹാന. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.



Recent News
  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്

  റീ ടാറിംഗിന് പകരം അറ്റകുറ്റപ്പണി; ദേശീയപാതയില്‍ ചതിക്കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി, അപകടം അരികെ

  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു

  സീതാറാം യെച്ചൂരി എത്തി; എല്‍.ഡി.എഫ്. വടക്കന്‍ മേഖലാ ജാഥക്ക് ഇന്ന് തുടക്കം

  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം