updated on:2018-10-12 06:24 PM
യുവാവിന്റെ പരാക്രമം; ബസിന്റെ ഗ്ലാസ് തകര്‍ത്തു, താക്കോല്‍ കാട്ടിലേക്ക് എറിഞ്ഞു

www.utharadesam.com 2018-10-12 06:24 PM,
കുമ്പള: യുവാവിന്റെ പരാക്രമം പരിഭ്രാന്തി സൃഷ്ടിച്ചു. ഓടുന്ന ബസിന് നേരെ കല്ലെറിഞ്ഞ് ഗ്ലാസ് തകര്‍ത്ത ശേഷം ബസിന്റെ താക്കോല്‍ കൈക്കലാക്കി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പരാക്രമം കാട്ടിയ യുവാവ് ഒടുവില്‍ പിടിയിലായി. ഇന്നലെ ആരിക്കാടി കോട്ടക്ക് സമീപമായിരുന്നു സംഭവം. തൃശൂര്‍ താലിവാറുവൂരിലെ ഷിഹാസി(26)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ ബസിന് നേരെയാണ് ഷിഹാസ് കല്ലെറിഞ്ഞത്. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു. ബസ് നിര്‍ത്തിയതോടെ അകത്തുകയറിയ യുവാവ് താക്കോല്‍ ഊരിയെടുത്ത് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. കുമ്പള പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ഷിഹാസിനെ കീഴ്‌പ്പെടുത്തിയത്.
യുവാവ് കഞ്ചാവ് ലഹരിയിലായിരുന്നുവെന്നാണ് സംഭവം ശ്രദ്ധയില്‍പെട്ടവര്‍ പറയുന്നത്.



Recent News
  കന്നഡ സാഹിത്യകാരന്‍ ഡി.കെ ചൗട്ട ഓര്‍മ്മയായി

  ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

  തെങ്ങില്‍ നിന്ന് വീണ് മരിച്ചു

  റിട്ട. പ്രധാനാധ്യാപകന്‍ മകളുടെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

  ആസ്പത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല; യുവാവ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു

  അന്തരിച്ച സി.പി.എം. നേതാവ് ബി.മാധവ ബെള്ളൂരിന്റെ പുത്രന്‍

  നിര്‍മ്മാണത്തിലിരിക്കുന്ന പാതയുടെ വശം മഴയില്‍ തകര്‍ന്നു

  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി