updated on:2018-10-12 06:38 PM
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

www.utharadesam.com 2018-10-12 06:38 PM,
കുമ്പള: വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ പ്രലോഭിപ്പിച്ചു കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിമൂന്നുകാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് കുമ്പള ബംബ്രാണയിലെ കിരണ്‍ രാജ് ഷെട്ടി (21)ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു ദിവസം മുമ്പ് സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ വിനോദ സഞ്ചാരകേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കിരണ്‍ രാജ് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂളിലെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചോദിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനി സംഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവര മറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കാസര്‍കോട് എസ്.എം.എസ് ഡി.വൈ.എസ്.പിയാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. കിരണ്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.



Recent News
  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍

  അനന്തപുരത്ത് ജെ.സി.ബി. മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

  തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ് മരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തി

  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി