updated on:2018-10-29 07:46 PM
വ്യവസായ സംരംഭകര്‍ മുന്നോട്ട് വരികയാണെങ്കില്‍ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യമൊരുക്കും-മന്ത്രി

www.utharadesam.com 2018-10-29 07:46 PM,
കാഞ്ഞങ്ങാട്: വ്യവസായങ്ങളില്ലാത്ത കാഞ്ഞങ്ങാട്ട് സംരംഭകര്‍ മുന്നോട്ടുവരികയാണെങ്കില്‍ അവര്‍ക്ക് അടിസ്ഥാന കാര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങളായ ഭൂമി, വൈദ്യുതി, വെള്ളം എന്നിവ നല്‍കിയായിരിക്കും വ്യവസായം കൊണ്ടുവരാന്‍ സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതി പദ്ധതികളിലേക്ക് നീങ്ങണമെന്ന് മന്ത്രി ജയരാജന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിപക്ഷം ഇല്ലെന്നും എല്ലാവരും ഭരണപക്ഷക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരന്‍, പി.കരുണാകരന്‍ എം.പിഅടക്കമുള്ളവര്‍ സംബന്ധിച്ചു.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍