updated on:2018-10-29 08:08 PM
മുഹമ്മദ് കുഞ്ഞി വധക്കേസ്; ഭാര്യയെയും കാമുകനെയും കസ്റ്റഡിയില്‍ വാങ്ങും

www.utharadesam.com 2018-10-29 08:08 PM,
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിയും ബേവിഞ്ച സ്റ്റാര്‍ നഗറില്‍ താമസക്കാരനുമായിരുന്ന മുഹമ്മദ് കുഞ്ഞിയെ (32) കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന ഭാര്യയെയും കാമുകനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് കോടതിയില്‍ ഹരജി നല്‍കി.
കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയും ചൊട്ടുംകുഴിയില്‍ താമസക്കാരിയുമായ സക്കീന (35), മുളിയാര്‍ ബോവിക്കാനം ആലനടുക്കം സ്വദേശിയും അരമങ്ങാനം ഹദ്ദാദ് നഗറില്‍ താമസക്കാരനുമായ എന്‍.എ. ഉമ്മര്‍ (41) എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് കാസര്‍കോട് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി പി.കെ ജയ്‌സണ്‍ ആണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹരജി നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയും സക്കീനയുടെ മകനുമായ പതിനാറുകാരനെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പരവനടുക്കത്തെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മുഹമ്മദ് കുഞ്ഞിയുടെ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു സക്കീനയും കാമുകന്‍ ഉമ്മറും ചേര്‍ന്ന് കൊലപാതകം നടത്തിയത്. 2012 മാര്‍ച്ച് 5 നും 30നും ഇടയിലാണ് മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വീടിന് സമീപത്തെ പുഴയില്‍ തള്ളുകയായിരുന്നു.ആറ് വര്‍ഷത്തോളം പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് കുഞ്ഞി കൊലചെയ്യപ്പെട്ടതായി തെളിഞ്ഞത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ സ്വത്ത് വില്‍പ്പന നടത്തിയതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനായേക്കും.Recent News
  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍

  അക്ഷോഭ്യനായി സുബ്ബയ്യറൈ; സങ്കടമുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പം തന്നെ

  കാസര്‍കോട്ട് ബി.ജെ.പി. പട്ടികയില്‍ 3 പേര്‍

  വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് അഡൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

  ആവേശം വിതറി ഉണ്ണിത്താനെത്തി

  മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു