updated on:2018-10-30 06:07 PM
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് നാളെ വീണ്ടും ഹൈക്കോടതിയില്‍; സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കും

www.utharadesam.com 2018-10-30 06:07 PM,
കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസ് നാളെ വീണ്ടും ഹൈക്കോടതിയില്‍ പരിഗണനക്ക് വരും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്ലിംലീഗിലെ പി.ബി അബ്ദുല്‍റസാഖ് 89 വോട്ടുള്‍ക്ക് വിജയിച്ചത് കള്ളവോട്ടിലൂടെയാണെന്നും അബ്ദുല്‍റസാഖിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ ഹരജിയാണ് നാളെ വീണ്ടും പരിഗണനക്ക് വരിക. അബ്ദുല്‍റസാഖ് മരണപ്പെട്ട സാഹചര്യത്തില്‍ ഹരജി തുടരേണ്ടതുണ്ടോ എന്ന് സുരേന്ദ്രനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി ആരാഞ്ഞിരുന്നു. മറുപടി നല്‍കാന്‍ അദ്ദേഹം രണ്ടുദിവസം ആവശ്യപ്പെട്ടതിനാല്‍ ഹരജി നാളത്തേക്ക് മാറ്റുകയായിരുന്നു.
ഹരജി തുടരണമോ എന്ന കാര്യത്തില്‍ സുരേന്ദ്രന്‍ നാളെ കോടതിയില്‍ തന്റെ നിലപാട് വ്യക്തമാക്കും. കാസര്‍കോട്ട് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താമ്മേളനത്തില്‍ കേസ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
കേസില്‍ അവശേഷിക്കുന്ന 65 സാക്ഷികളെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് കേസ് വിചാരണ വേളയില്‍ ബി.ജെ.പി നല്‍കിയ സാക്ഷിപട്ടികയിലെ 190 പേരെ മുസ്ലിംലീഗിന്റെ ചെലവില്‍ കോടതിയില്‍ ഹാജരാക്കി മൊഴി നല്‍കിയിരുന്നു.
ബാക്കി 69 സാക്ഷികളെയായിരുന്നു ഹാജരാക്കാനുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ പിന്നീട് ഹാജരായി. രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു. ഇനിയുള്ളത് 65 പേരാണ്. ഇവരെല്ലാം യു.ഡി.എഫ് വോട്ടര്‍മാരായാണ് ഹരജിക്കാരന്‍ അവതരിപ്പിച്ചത്.
ഇവരേയും യു.ഡി.എഫ് ഹാജരാക്കുമെന്ന ധാരണയിലായിരുന്നു ബി.ജെ.പി. എന്നാല്‍ യു.ഡി.എഫ് അതിന് തയ്യാറല്ല. സാക്ഷികളെ കണ്ടെത്തി ഹരജിക്കാരന്‍ തന്നെ കോടതിയില്‍ ഹാജരാക്കട്ടെ എന്ന നിലപാടിലാണ് യു.ഡി.എഫ്.
ഹൈക്കോടതിയില്‍ കെ. സുരേന്ദ്രന്‍ നടത്തുന്ന കേസില്‍ സാക്ഷികളെ ഹാജരാക്കാനുള്ള ബാധ്യത അദ്ദേഹത്തില്‍ നിക്ഷിപ്തമാണെന്നും കേസ് പൂര്‍ത്തിയാക്കാന്‍ എല്‍.ഡി.എഫ് സമ്മതിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ കാസര്‍കോട്ട് പറഞ്ഞത് അദ്ദേഹത്തിന്റെ വിടുവായത്തമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പ്രതികരിച്ചു. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടന്നാലും നേരിടാന്‍ എല്‍.ഡി.എഫ് സജ്ജമാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
സാക്ഷികളെ ഹാജരാക്കാന്‍ യു.ഡി.എഫ് സഹായിക്കുന്നില്ലെന്ന സുരേന്ദ്രന്റെ വാദം കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള അടവാണെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാനും മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ടുമായ എം.സി ഖമറുദ്ദീന്‍ പ്രതികരിച്ചു.
കേസ് തീര്‍ത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തോല്‍ക്കുമെന്ന ഭീതിയിലാണ് സുരേന്ദ്രന്റെ ആരോപണമെന്നും ഇതുവരെ സാക്ഷികളെ വിസ്തരിച്ചതില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്നും ഖമറുദ്ദീന്‍ പറഞ്ഞു.Recent News
  അഡൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  ലോറി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

  ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കാട്ടാനക്കൂട്ടത്തെ തുരത്തിയോടിക്കാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതരം

  നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് അടര്‍ന്നുവീണ് ഗോളിയടുക്ക സ്വദേശി മരിച്ചു

  50 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍

  കഞ്ചാവ് വില്‍പ്പന എതിര്‍ത്തതിന് യുവാവിന്റെ സ്‌കൂട്ടറില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  കുറ്റിക്കോലില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബിയര്‍ കുപ്പിയേറ്; മുന്നാട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനം

  സി.പിഎമ്മിനെതിരെ തുറന്നടിച്ച് കുറ്റിക്കോലില്‍ സി.പി.ഐ പൊതുയോഗം

  പ്രളയകാലത്ത് കേരളം കണ്ട മാനവികബോധം നിലനിര്‍ത്തണം -മുഖ്യമന്ത്രി

  കൊച്ചിയിലെയും തൃശൂരിലെയും എ.ടി.എം. കവര്‍ച്ച; പ്രതികളെ സാഹസികമായി പിടിച്ചത് കാഞ്ഞങ്ങാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍

  അമ്പലത്തറയില്‍ കട കത്തിനശിച്ചു