updated on:2018-10-30 07:06 PM
താളിപ്പടുപ്പില്‍ കൂട്ട വാഹനാപകടം; യുവാവിന് പരിക്ക്

www.utharadesam.com 2018-10-30 07:06 PM,
കാസര്‍കോട്: താളിപ്പടുപ്പില്‍ കൂട്ടവാഹനാപകടം. ഹോട്ടല്‍ വ്യാപാരിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9മണിയോടെ താളിപ്പടുപ്പ് മൈതാനത്തിന് മുന്‍വശമായിരുന്നു അപകടം. ആംബുലന്‍സ്, ടെമ്പോ, സ്‌കൂട്ടര്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടര്‍ യാത്രക്കാരനും താളിപ്പടുപ്പിലെ ഹോട്ടല്‍ വ്യാപാരിയുമായ കേളുഗുഡ്ഡെയിലെ രാജു(37)വിനാണ് പരിക്കേറ്റത്. രാജുവിനെ കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയെയും കൊണ്ട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് മുന്നിലുണ്ടായിരുന്ന ടെമ്പോയിലിടിക്കുകയായിരുന്നു. ദേശീയ പാതയോരത്തെ ഇടറോഡിലേക്ക് വെട്ടിക്കാനായി ടെമ്പോ ശ്രമിക്കുന്നതിനിടെയാണ് ആംബുലന്‍സ് ഇടിച്ചത്. അതിനിടെ ടെമ്പോ റോഡരികില്‍ ഉണ്ടായിരുന്ന സ്‌കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഹോട്ടലിലേക്കുള്ള ഭക്ഷണ വിഭവങ്ങളുമായി സ്‌കൂട്ടറിലിരിക്കുകയായിരുന്നു രാജു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലന്‍സില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചു.



Recent News
  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍

  അക്ഷോഭ്യനായി സുബ്ബയ്യറൈ; സങ്കടമുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പം തന്നെ

  കാസര്‍കോട്ട് ബി.ജെ.പി. പട്ടികയില്‍ 3 പേര്‍

  വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് അഡൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

  ആവേശം വിതറി ഉണ്ണിത്താനെത്തി

  മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു