updated on:2018-10-30 07:18 PM
ശബരിമല പ്രശ്‌നം: ഡബിള്‍ റോള്‍ കളിച്ച് ബി.ജെ.പി. ക്രമസമാധാനം തകര്‍ക്കുന്നു -കെ. സുധാകരന്‍

www.utharadesam.com 2018-10-30 07:18 PM,
കാസര്‍കോട്: ശബരിമല പ്രശ്‌നത്തില്‍ ഡബിള്‍റോള്‍ കളിച്ച് , വര്‍ഗ്ഗീയത വളര്‍ത്തി കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ട് കെ. സുധാകരന്‍ ആരോപിച്ചു.
വിശ്വാസം സംരക്ഷിക്കാന്‍, വര്‍ഗ്ഗീയത തുരത്താന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ 9ന് കാസര്‍കോട്ട് നിന്നാരംഭിക്കുന്ന വാഹന പ്രചരണ ജാഥയുടെ ഭാഗമായുള്ള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് രാവിലെ കാസര്‍കോട് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംസ്ഥാന സര്‍ക്കാരിനെ വലിച്ചിറക്കുമെന്ന് പറയുകയുണ്ടായി. ഇത് യുദ്ധപ്രഖ്യാപനമാണ്. നിരീശ്വരവാദികളായ സി.പി.എം. ക്ഷേത്രങ്ങളില്‍ നുഴഞ്ഞ് കയറി പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരിയുടെയും പ്രസ്താവനകള്‍ ഇതാണ് വിളിച്ചോതുന്നത്. ശബരിമല പ്രശ്‌നം ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാ വിശ്വാസികളുടേതുമാണ്. കേരളത്തിന്റെ ക്രമസമാധാനം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഏതറ്റംവരെയും പോകും- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. കെ. നീലകണ്ഠന്‍, ജോര്‍ജ് മാളിയേക്കല്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, പി.എ. അഷ്‌റഫലി, എ. ഗോവിന്ദന്‍ നായര്‍, പി.കെ. ഫൈസല്‍, വിനോദ് കുമാര്‍, വി.വി. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.Recent News
  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍

  അക്ഷോഭ്യനായി സുബ്ബയ്യറൈ; സങ്കടമുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പം തന്നെ

  കാസര്‍കോട്ട് ബി.ജെ.പി. പട്ടികയില്‍ 3 പേര്‍

  വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് അഡൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

  ആവേശം വിതറി ഉണ്ണിത്താനെത്തി

  മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു