updated on:2018-10-30 07:48 PM
പാലക്കുന്നിലെ വെടിവെപ്പ് കേസ്; പ്രതിയെ പിടിച്ചത് ഗള്‍ഫില്‍ നിന്ന് വന്ന് ഒളിച്ച് താമസിക്കുന്നതിനിടെ

www.utharadesam.com 2018-10-30 07:48 PM,
ബേക്കല്‍: പാലക്കുന്നില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതി കപ്പണക്കാല്‍ കോടി റോഡ് സജ്‌ന മന്‍സിലിലെ അബ്ദുല്‍ നാസര്‍ എന്ന കോലാച്ചി നാസറി(37)നെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ജൂണ്‍ 24ന് രാത്രി 10.30 മണിയോടെ പാലക്കുന്ന് മൂകാംബിക ജ്വല്ലറിക്ക് സമീപം വെച്ച് പാലക്കുന്നിലെ ശിബിന്‍ ഫയാസി(20)നെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ ബേക്കല്‍ എസ്.ഐ. കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ദുബായിലേക്ക് കടന്ന പ്രതി ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
ദുബായില്‍ നിന്നെത്തി ഒളിച്ചു താമസിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലാവുന്നത്. പ്രതിയുടെ പാസ്‌പോര്‍ട്ടും വെടിവെക്കാനുപയോഗിച്ച തോക്കും കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍