updated on:2018-10-31 07:17 PM
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; ഡിസംബര്‍ മൂന്നിലേക്ക് മാറ്റി

www.utharadesam.com 2018-10-31 07:17 PM,
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് പിന്മാറുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് ഡിസംബര്‍ മൂന്നിലേക്ക് മാറ്റിവെച്ചു. കേസില്‍ കക്ഷിചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നുംകോടതി വ്യക്തമാക്കി. മഞ്ചേശ്വരം എം.എല്‍.എ.യായിരുന്ന പി.ബി. അബ്ദുല്‍ റസാഖ് മരിച്ച പശ്ചാത്തലത്തില്‍ കേസ് നടപടികളുമായി മുന്നോട്ട് പോകണോയെന്ന് കോടതി പരാതിക്കാരനോട് ചോദിച്ചിരുന്നു. കേസില്‍ നിന്ന് പിന്മാറുന്നില്ലെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും കോടതിയോട് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേസില്‍ നിന്ന് പിന്മാറുന്നില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ വാദം. കേസില്‍ 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഹൈക്കോടതിയില്‍ പരിഗണനയിലുള്ള കേസില്‍ തീര്‍പ്പുണ്ടായ ശേഷം മാത്രമേ തിരഞ്ഞെടുപ്പ് വേണ്ടു എന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പി.ബി. അബ്ദുല്‍ റസാഖ് മരിച്ച വിവരം അടുത്ത് പുറത്തിറങ്ങുന്ന ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
കേസില്‍ ആര്‍ക്കും കക്ഷിചേരാമെന്നും കോടതി അറിയിച്ചു.
നോട്ടീസ് നല്‍കാന്‍ പോലും സമ്മതിക്കാതെയും സാക്ഷികളെ തടഞ്ഞുവെച്ചും കേസ് നീട്ടിക്കൊണ്ട് പോകാനാണ് യു.ഡിയഎഫു. എല്‍.ഡി.എഫും ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.ബി. അബ്ദുല്‍ റസാഖ് വിജയിച്ചിരുന്നത്.Recent News
  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍

  അക്ഷോഭ്യനായി സുബ്ബയ്യറൈ; സങ്കടമുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പം തന്നെ

  കാസര്‍കോട്ട് ബി.ജെ.പി. പട്ടികയില്‍ 3 പേര്‍

  വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് അഡൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

  ആവേശം വിതറി ഉണ്ണിത്താനെത്തി

  മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു