updated on:2018-10-31 07:31 PM
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷി നശിച്ചു; കടക്കെണിയിലായ കര്‍ഷകന്‍ തൂങ്ങിമരിച്ചു

www.utharadesam.com 2018-10-31 07:31 PM,
കാസര്‍കോട്: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷി നശിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത മൂലമാണെന്ന് പറയുന്നു. കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക പഞ്ചായത്തിലെ വട്ടംതട്ട ആനക്കുഴി ഒളിയത്തടുക്കയിലെ കര്‍ഷകന്‍ രാഘവന്‍നായര്‍(63)ആണ് മരിച്ചത്. ബേഡഡുക്കയിലെ അറിയപ്പെടുന്ന കര്‍ഷകനാണ് രാഘവന്‍നായര്‍. 2016ല്‍ മികച്ച കര്‍ഷകനുള്ള പഞ്ചായത്തിന്റെ പുരസ്‌കാരം രാഘവന്‍ നായര്‍ക്ക് ലഭിച്ചിരുന്നു. കവുങ്ങ്, വാഴ കൃഷികള്‍ ചെയ്തുവരികയായിരുന്നു. മഹാളി രോഗം മൂലം നിരവധി കവുങ്ങുകള്‍ നശിച്ചിരുന്നു. അതിനിടെ പന്നി, കാട്ടാന, കുരങ്ങ് എന്നീ മൃഗങ്ങളുടെ ശല്യം കാരണം കൃഷി നശിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് രാഘവന്‍ നായര്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. ബാങ്കില്‍ നിന്ന് വായ്പയെടുത്തും പലരില്‍ നിന്ന് കടം വാങ്ങിയുമാണത്രെ കൃഷി ചെയ്തിരുന്നത്. കൃഷി നാശം മൂലമുണ്ടായ സാമ്പത്തിക ബാധ്യതയാണ് രാഘവന്‍ നായരുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെ വൈകിട്ട് 4.30ഓടെ എരിഞ്ഞിപ്പുഴയുടെ കരയോരത്ത് മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഭാര്യ: അവ്വാടുക്കം തങ്കമണി. മക്കള്‍: എ.ജിതേഷ്, എ. വിനേഷ്(സി.പി.എം. ഒളിയത്തടുക്കം ബ്രാഞ്ച് അംഗം). മരുമകള്‍: പവിത്ര മടിക്കേരി. സഹോദരങ്ങള്‍: വി. ഓമന, വി. ബാലകൃഷ്ണന്‍, വി. രാധ, വി.മാധവന്‍, വി. മോഹനന്‍.



Recent News
  മത്സ്യ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍

  കണക്കുകളെ കീറിമുറിച്ച് ജയപരാജയ ചര്‍ച്ച

  സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി എത്തുന്നു

  മോദി ഭരണം തുടര്‍ന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാവും-ഹൈദരലി തങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; കാസര്‍കോട്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ജില്ലാ കലക്ടര്‍

  രേഖകളുണ്ടായാലും പിഴയടക്കണം; ഹൈവേ പൊലീസ് പരിശോധനക്കെതിരെ വിമര്‍ശനം

  കര്‍ണാടകയില്‍ നിന്ന് കാണാതായ 17കാരനെ തേടി പൊലീസ് കാസര്‍കോട്ട്

  ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

  ലോണ്‍തുക അധികമായി അടപ്പിച്ചു; ഉപഭോക്താവിന് ബാങ്ക് നഷ്ടം നല്‍കാന്‍ വിധി

  തൃക്കരിപ്പൂരിനെ ഇളക്കിമറിച്ച് സതീഷ് ചന്ദ്രന്റെ പടയോട്ടം

  അബ്ദുല്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

  കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

  പരപ്പയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

  കടലില്‍ അപകടത്തില്‍ പെട്ട നാലുപേരെ രക്ഷപ്പെടുത്തി

  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു