updated on:2018-11-01 06:26 PM
ലോറിക്കടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരനായ തളങ്കര സ്വദേശിക്ക് ദാരുണാന്ത്യം

www.utharadesam.com 2018-11-01 06:26 PM,
കാസര്‍കോട്: മീന്‍ ലോറി സ്‌കൂട്ടറിലിടിച്ച് തളങ്കര സ്വദേശിയായ യുവവ്യാപാരി ദാരുണമായി മരിച്ചു. തളങ്കര ഖാസിലേന്‍ സ്വദേശിയും കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപം ബിഗ് ബസാര്‍ മാളിലെ ഫാന്‍സി കട ഉടമയുമായ എ. മുജീബ് റഹ്മാന്‍ (41) ആണ് മരിച്ചത്.
പരേതനായ ഊദ് ഇബ്രാഹിമിന്റേയും ബീവി എരുതുംകടവിന്റെയും മകനാണ്. ഇന്നലെ രാത്രി 11 മണിയോടെ കറന്തക്കാട് ദേശീയ പാതയില്‍ ബി.ജെ.പി ഓഫീസിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. മുജീബ് റഹ്മാനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയി. ലോറി കണ്ടെത്താന്‍ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
വ്യാപാരം കുറവായതിനാല്‍ കുറച്ചുനാളായി മുജീബ് റഹ്മാന്‍ കട തുറക്കാറില്ല. ഏതാനും മാസമായി ഉദുമ എരോല്‍ പാലസിന് സമീപത്ത് കുടുംബ സമേതം താമസിക്കുന്ന മുജീബ് ഇന്നലെ രാത്രി അത്യാവശ്യകാര്യത്തിനാണ് നഗരത്തിലെത്തിയത്. കുമ്പള മഖാം ഉറൂസിന് പോകുന്നുവെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അടുക്കത്ത്ബയല്‍ ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് സ്‌കൂട്ടറില്‍ വരുന്നതിനിടയിലാണ് മുജീബ് അപകടത്തില്‍ പെട്ടത്. ലോറിയിടിച്ച് സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ മുജീബ് റഹ്മാന്റെ തലയിലൂടെ ലോറി കയറിയിറങ്ങി. ഇതോടെ തത്ക്ഷണം മരണവും സംഭവിച്ചു.
മംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് മത്സ്യം കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് മുജീബിനെ ഇടിച്ചിട്ടതെന്ന് കരുതുന്നു. അര്‍ദ്ധരാത്രിയോട് അടുത്ത നേരമായതിനാല്‍ പരിസരത്ത് അധികം ആളുകളുണ്ടായിരുന്നില്ല.
ഈ തക്കം നോക്കി ലോറി നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.
മൂന്നു വര്‍ഷം മുമ്പാണ് ബിഗ് ബസാര്‍ മാളില്‍ ഫാത്തിമ ഫാന്‍സി എന്ന പേരില്‍ കട തുടങ്ങിയത്. നേരത്തെ ഗള്‍ഫിലായിരുന്നു.
ഭാര്യ: ഫൗസിയ എരോല്‍. മക്കള്‍: മുഫീദ് (ഒമ്പത്), മുര്‍ഷിദ് (ആറ്), ഫാത്തിമ (മൂന്ന്). സഹോദരങ്ങള്‍: അസ്മ, ഹാരിസ് (വ്യാപാരി), ഉസ്മാന്‍, മനാഫ്, റിയാസ്, നവാസ്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുളിപ്പിക്കാനായി തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലേക്ക് കൊണ്ടുപോയി. ഖബറടക്കം ളുഹറിന് ശേഷം നടക്കും.Recent News
  അഡൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  ലോറി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

  ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കാട്ടാനക്കൂട്ടത്തെ തുരത്തിയോടിക്കാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതരം

  നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് അടര്‍ന്നുവീണ് ഗോളിയടുക്ക സ്വദേശി മരിച്ചു

  50 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍

  കഞ്ചാവ് വില്‍പ്പന എതിര്‍ത്തതിന് യുവാവിന്റെ സ്‌കൂട്ടറില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  കുറ്റിക്കോലില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബിയര്‍ കുപ്പിയേറ്; മുന്നാട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനം

  സി.പിഎമ്മിനെതിരെ തുറന്നടിച്ച് കുറ്റിക്കോലില്‍ സി.പി.ഐ പൊതുയോഗം

  പ്രളയകാലത്ത് കേരളം കണ്ട മാനവികബോധം നിലനിര്‍ത്തണം -മുഖ്യമന്ത്രി

  കൊച്ചിയിലെയും തൃശൂരിലെയും എ.ടി.എം. കവര്‍ച്ച; പ്രതികളെ സാഹസികമായി പിടിച്ചത് കാഞ്ഞങ്ങാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍

  അമ്പലത്തറയില്‍ കട കത്തിനശിച്ചു