updated on:2018-11-01 07:02 PM
കലക്ടറേറ്റിലെ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചയാളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

www.utharadesam.com 2018-11-01 07:02 PM,
കാസര്‍കോട്: സ്ഥലം സംബന്ധിച്ച പരാതിയിന്മേല്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വയോധികന്‍ കാസര്‍കോട് കലക്‌ട്രേറ്റ് പരിസരത്തെ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൗവ്വാര്‍ നെല്ലിയടുക്കത്തെ പി.കെ. മോഹന്‍ദാസാണ് മൊബൈല്‍ ടവറില്‍ കയറി കഴുത്തില്‍ കയറുകൊണ്ടുള്ള കുരുക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒടുവില്‍ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി മോഹന്‍ദാസിനെ താഴെയെത്തിച്ചു. ഇന്ന് രാവിലെ 8.30ഓടെയാണ് മോഹന്‍ദാസ് ടവറില്‍ കയറിയത്. മൂന്ന് സ്ഥലങ്ങള്‍ സംബന്ധിച്ച് മോഹന്‍ദാസ് നേരത്തെ ജില്ലാ കലക്ടര്‍, ജില്ലാ രജിസ്ട്രാര്‍, ആര്‍.ഡി.ഒ., പൊലീസ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ലത്രെ. 24 മണിക്കൂറിനകം നടപടി ഉണ്ടായില്ലെങ്കില്‍ ചാടുമെന്നായിരുന്നു ഭീഷണി. തിരുവനന്തപുരത്തുള്ള ജില്ലാ കലക്ടര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മോഹന്‍ദാസ് ആത്മഹത്യ ശ്രമത്തില്‍ നിന്ന് പിന്മാറിയില്ല. തഹസില്‍ദാര്‍ കെ. നാരായണനും റവന്യൂ ഉദ്യോഗസ്ഥരും എത്തി പ്രശ്‌നം ഇന്ന് തന്നെ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും രേഖകള്‍ നല്‍കാതെ താന്‍ ഇറങ്ങില്ലെന്ന് മോഹന്‍ദാസ് പറഞ്ഞു. അതിനിടെ 11 മണിയോടെ കാസര്‍കോട് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍, ലീഡിംഗ് ഫയര്‍മാന്‍ സലീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ടവറില്‍ കയറി മോഹന്‍ദാസിനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗര്‍ സി.ഐ. എ. അനില്‍കുമാര്‍, എസ്.ഐ മാരായ. അനൂപ് കുമാര്‍, പി. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍