updated on:2018-11-02 07:10 PM
മുഹമ്മദ് കുഞ്ഞി വധം; മൃതദേഹം തള്ളാന്‍ ഉപയോഗിച്ച ചാക്കും ഷാളും പുഴയില്‍ കണ്ടെത്തി

www.utharadesam.com 2018-11-02 07:10 PM,
കാസര്‍കോട്: ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി(32)യുടെ മൃതദേഹം പുഴയില്‍ തള്ളാന്‍ ഉപയോഗിച്ച ചാക്കും കഴുത്തുമുറുക്കാനുപയോഗിച്ച ഷാളും തെളിവെടുപ്പിനിടെ ചന്ദ്രഗിരിപ്പുഴയില്‍ കണ്ടെത്തി. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയും കേസിലെ മുഖ്യപ്രതിയുമായ സക്കീന(35), സക്കീനയുടെ കാമുകനും സ്വത്ത് ബ്രോക്കറുമായ എന്‍.എ. ഉമ്മര്‍ (41) എന്നിവരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് കൊലയ്ക്കുപയോഗിച്ച ഷാളും മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ചാക്കും മുങ്ങല്‍ വിദഗ്ദ്ധര്‍ പുഴയില്‍ കണ്ടെത്തിയത്. കാസര്‍കോട് പൊലീസിലെ മുങ്ങല്‍ വിദഗദ്ധനും പരിശീലകനുമായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സെയ്ഫുദ്ദീന്‍, അധ്യാപകനും പയ്യന്നൂരിലെ മുങ്ങല്‍ വിദഗ്ദ്ധനുമായ ചന്ദ്രന്‍ എന്നിവരാണ് സക്കീന നേരത്തെ താമസിച്ചിരുന്ന വീടിനു സമീപത്തെ പുഴയിലെ ചെളിയില്‍ ഷാളും പ്ലാസ്റ്റിക് ചാക്കും കണ്ടെത്തിയത്.
പ്രതിയായ സക്കീന തന്റെ ഷാളും ചാക്കും തിരിച്ചറിഞ്ഞു.
2012 മാര്‍ച്ച് അഞ്ചിനും 30നും ഇടയിലാണ് കൊലനടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി. കെ. ജയ്‌സണ്‍ എബ്രഹാം, എസ്.ഐമാരായ ശിവദാസന്‍, കുമാര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ പ്രസീത എന്നിവരാണ് പ്രതികളെ ബേവിഞ്ചയില്‍ തെളിവെടുപ്പിനെത്തിച്ചത്. നാട്ടുകാരുടെ സാന്നിധ്യത്തിലാണ് മുങ്ങല്‍ വിദഗ്ദ്ധര്‍ പരിശോധന നടത്തിയത്.നിരവധി ഭൂസ്വത്തിനുടമയായ മുഹമ്മദ് കുഞ്ഞിയുടെ സ്വത്തുകള്‍ തട്ടിയെടുക്കാനും ഒഴിവാക്കാനുമാണ് കൊലനടത്തിയതെന്ന് സക്കീനയും കൂട്ടുപ്രതി ഉമ്മറും നേരത്തെ തന്നെ പൊലീസിനോട് മൊഴി നല്‍കിയിരുന്നു.
ആറര വര്‍ഷം മുമ്പ് മുഹമ്മദ്കുഞ്ഞിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി.സി. ആര്‍.ബി ഡി.വൈ.എസ്.പിയായി ജെയ്‌സണ്‍ എബ്രഹാം ചുമതലയേറ്റതോടെ വീണ്ടും അന്വേഷിച്ചപ്പോഴാണ് ആസൂത്രിതമായ കൊലയാണെന്ന് തെളിഞ്ഞത്. പ്രതികളെ തെളിവെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് ഇന്ന് വൈകിട്ടോടെ വീണ്ടും കോടതിയില്‍ ഹാജരാക്കും. അതേസമയം 2012 ഏപ്രില്‍ 7ന് തെക്കില്‍ ഉച്ചിലംപാടി പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്നാണ് പൊലീസ് കരുതുന്നത്. ഇത് സംബന്ധിച്ചുള്ള ശാസ്ത്രീയ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും.Recent News
  അഡൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  ലോറി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

  ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കാട്ടാനക്കൂട്ടത്തെ തുരത്തിയോടിക്കാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതരം

  നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് അടര്‍ന്നുവീണ് ഗോളിയടുക്ക സ്വദേശി മരിച്ചു

  50 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍

  കഞ്ചാവ് വില്‍പ്പന എതിര്‍ത്തതിന് യുവാവിന്റെ സ്‌കൂട്ടറില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  കുറ്റിക്കോലില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബിയര്‍ കുപ്പിയേറ്; മുന്നാട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനം

  സി.പിഎമ്മിനെതിരെ തുറന്നടിച്ച് കുറ്റിക്കോലില്‍ സി.പി.ഐ പൊതുയോഗം

  പ്രളയകാലത്ത് കേരളം കണ്ട മാനവികബോധം നിലനിര്‍ത്തണം -മുഖ്യമന്ത്രി

  കൊച്ചിയിലെയും തൃശൂരിലെയും എ.ടി.എം. കവര്‍ച്ച; പ്രതികളെ സാഹസികമായി പിടിച്ചത് കാഞ്ഞങ്ങാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍

  അമ്പലത്തറയില്‍ കട കത്തിനശിച്ചു