updated on:2018-11-02 07:32 PM
ഗോവയില്‍ നിന്ന് കൊക്കെയ്ന്‍ കടത്ത്; മഞ്ചേശ്വരം സ്വദേശി മംഗളൂരുവില്‍ പിടിയില്‍

www.utharadesam.com 2018-11-02 07:32 PM,
കാസര്‍കോട്: ഗോവയില്‍ നിന്ന് മംഗളൂരുവിലേക്ക് കൊക്കെയ്ന്‍ കടത്തുന്ന സംഘത്തില്‍പ്പെട്ട മഞ്ചേശ്വരം സ്വദേശി പൊലീസ് പിടിയിലായി.
മഞ്ചേശ്വരം കുഞ്ചത്തൂരിലെ അജ്മല്‍ മുഹമ്മദ് എന്ന പുളിക്കല്‍ മുഹമ്മദിനെ (44) യാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവയില്‍ നിന്നും എത്തിച്ച കൊക്കയ്ന്‍ ഇടനിലക്കാര്‍ക്ക് കൈമാറാനെത്തിയപ്പോഴാണ് ഇയാള്‍ പൊലീസ് പിടിയിലായത്.
കഴിഞ്ഞ ആഗസ്റ്റ് 17 ന് മയക്കു മരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചു പേരെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അജ്മലിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മുഹമ്മദ് ഇന്നലെ പൊലീസ് പിടിയിലായത്. അജ്മലിന് ഗോവയിലെ കാന്‍ഡോലിമില്‍ അപ്പാര്‍ട്ടുമെന്റുണ്ടെന്നും ഇത് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ഇടപാട് നടക്കുന്നതെന്നും പൊലീസ് പറഞ്ഞു. അജ്മലില്‍ നിന്ന് മൂന്നുകാറുകളും മൊബൈല്‍ ഫോണും പണവും പൊലീസ് പിടിച്ചെടുത്തു.
2008 ല്‍ വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിച്ച് വിതരണം ചെയ്തതിന് അജ്മലിനെതിരെ ഉള്ളാള്‍ പൊലീസ് കേസെടുത്തിരുന്നു.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍