updated on:2018-11-03 07:48 PM
കള്ളവോട്ടിന് ആഹ്വാനം; കേസില്‍ സുധാകരന്‍ കോടതിയില്‍ ഹാജരായി

www.utharadesam.com 2018-11-03 07:48 PM,
കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് വേളയില്‍ കള്ളവോട്ട് ചെയ്യുവാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തുവെന്ന കേസില്‍ പ്രതിയായ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ടും ഉദുമയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ. സുധാകരന്‍ കോടതിയില്‍ ഹാജരായി. ഇന്ന് രാവിലെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) അല്‍ഫാ മമ്മായി മുമ്പാകെയാണ് സുധാകരന്‍ ഹാജരായത്. സുധാകരനെ വിളിച്ചതിന് ശേഷം വീണ്ടും വിളിക്കാമെന്ന് പറഞ്ഞ് ഫയലുകള്‍ മാറ്റിവെച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയിലാണ് സുധാകരന്റെ വിവാദ പ്രസംഗങ്ങളടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസാണ് കേസെടുത്തത്.
അഡ്വ. വിനോദ് കുമാര്‍ ചീമേനിയാണ് സുധാകരന് വേണ്ടി ഹാജരായത്.



Recent News
  മത്സ്യ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍

  കണക്കുകളെ കീറിമുറിച്ച് ജയപരാജയ ചര്‍ച്ച

  സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി എത്തുന്നു

  മോദി ഭരണം തുടര്‍ന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാവും-ഹൈദരലി തങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; കാസര്‍കോട്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ജില്ലാ കലക്ടര്‍

  രേഖകളുണ്ടായാലും പിഴയടക്കണം; ഹൈവേ പൊലീസ് പരിശോധനക്കെതിരെ വിമര്‍ശനം

  കര്‍ണാടകയില്‍ നിന്ന് കാണാതായ 17കാരനെ തേടി പൊലീസ് കാസര്‍കോട്ട്

  ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

  ലോണ്‍തുക അധികമായി അടപ്പിച്ചു; ഉപഭോക്താവിന് ബാങ്ക് നഷ്ടം നല്‍കാന്‍ വിധി

  തൃക്കരിപ്പൂരിനെ ഇളക്കിമറിച്ച് സതീഷ് ചന്ദ്രന്റെ പടയോട്ടം

  അബ്ദുല്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

  കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

  പരപ്പയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

  കടലില്‍ അപകടത്തില്‍ പെട്ട നാലുപേരെ രക്ഷപ്പെടുത്തി

  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു