updated on:2018-11-03 07:53 PM
സുഹൃത്തിനെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

www.utharadesam.com 2018-11-03 07:53 PM,
കാസര്‍കോട്: നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ സുഹൃത്തിനെ ചെത്തുകല്ല് തലയിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ കുപ്പാട്ടി സ്വദേശിയും ചിറ്റാരിക്കല്‍ കമ്പല്ലൂരില്‍ താമസക്കാരനുമായ കെ.ഡി സോമനെ ( 59) യാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് മനോഹര്‍ കിണി ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികതടവ് അനുഭവിക്കണം.
പിഴ തുക അടയ്ക്കുകയാണെങ്കില്‍ കൊല്ലപ്പെട്ട കമ്പല്ലൂരിലെ സതീശ (52) ന്റെ മകന് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
2016 ഏപ്രില്‍ 19 ന് രാത്രിയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കമ്പല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം ബസ് വെയിറ്റിംഗ് ഷെഡില്‍ സതീശന്‍ മദ്യപിച്ചു കൊണ്ടിരിക്കുന്നതിനിടെ അവിടെയെത്തിയ സോമന്‍ തനിക്കും മദ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സതീശന്‍ ഇതിന് വിസമ്മതിച്ചു. ഇതോടെ പ്രകോപിതനായ സോമന്‍ സതീശന്റെ തലയില്‍ രണ്ട് ചെത്തുകല്ലുകള്‍ ഇടുകയായിരുന്നു.
തത്ക്ഷണം തന്നെ സതീശന്‍ മരണപ്പെട്ടു. ഉടന്‍ തന്നെ സോമന്‍ സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. തലച്ചോര്‍ ചിതറി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു സതീശന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്.
സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് സര്‍ജന്‍ ഉള്‍പ്പെടെ 34 സാക്ഷികളെ ഈ കേസില്‍ വിസ്തരിച്ചു. 32 രേഖകളും 4 തൊണ്ടി മുതലുകളും ഹാജരാക്കി. അന്നത്തെ ചിറ്റാരിക്കല്‍ എസ്.ഐ.പി സുഭാഷീണ് ഈ കേസില്‍ അന്വേഷണം നടത്തിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വി ജയരാജന്‍ ഹാജരായി.Recent News
  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍

  അക്ഷോഭ്യനായി സുബ്ബയ്യറൈ; സങ്കടമുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പം തന്നെ

  കാസര്‍കോട്ട് ബി.ജെ.പി. പട്ടികയില്‍ 3 പേര്‍

  വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് അഡൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

  ആവേശം വിതറി ഉണ്ണിത്താനെത്തി

  മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു