updated on:2018-11-04 06:22 PM
നിയമം തെറ്റിച്ച് ഓടിയ കണ്ടെയ്‌നര്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ലോറി മറിഞ്ഞു

www.utharadesam.com 2018-11-04 06:22 PM,
കാഞ്ഞങ്ങാട്: ട്രാഫിക് നിയമം ലംഘിച്ച് വന്ന കണ്ടെയ്‌നര്‍ ലോറി ഇടിക്കുന്നത് ഒഴിവാക്കാന്‍ വെട്ടിച്ച ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടമേഖലയായ പുല്ലൂര്‍ ചാലിങ്കാല്‍ മൊട്ടയില്‍ ഇന്നലെയാണ് സംഭവം. ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവര്‍ ഹരി, ചെങ്കല്‍ തൊഴിലാളികളായ അനീഷ്, സതീഷ് എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
പെരിയയില്‍ നിന്നും കല്ലുകയറ്റി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോയ ലോറിയില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി ഇടിക്കാതിരിക്കാനാണ് വെട്ടിച്ചത്.
എതിര്‍ഭാഗത്തെ ലോറി കണ്ടിട്ടും കണ്ടെയ്‌നര്‍ മറ്റൊരു വാഹനത്തെ മറികടന്നതാണ് അപകട കാരണം. ലോറി നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് റോഡരികിലേക്ക് മറിയുകയായിരുന്നു. കണ്ടെയ്‌നര്‍ ലോറി നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തി അമ്പലത്തറ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി അപകടം വരുത്തിയ കണ്ടെയ്‌നര്‍ ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.



Recent News
  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍

  അക്ഷോഭ്യനായി സുബ്ബയ്യറൈ; സങ്കടമുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പം തന്നെ

  കാസര്‍കോട്ട് ബി.ജെ.പി. പട്ടികയില്‍ 3 പേര്‍

  വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് അഡൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

  ആവേശം വിതറി ഉണ്ണിത്താനെത്തി

  മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു