updated on:2018-11-04 06:24 PM
മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പെന്ന് കേള്‍ക്കുമ്പോഴേ ബി.ജെ.പിക്ക് പേടി തുടങ്ങി-കെ.പി.എ മജീദ്

www.utharadesam.com 2018-11-04 06:24 PM,
ഉപ്പള: മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ബി.ജെ.പിയുടെ ഹൃദയമിടിപ്പ് കൂടുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. മംഗല്‍പ്പാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ഉപ്പളയില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരത്ത് കഴിഞ്ഞതവണത്തെക്കാള്‍ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയിക്കും. ഇക്കാര്യത്തെക്കുറിച്ച് ബോധ്യമുള്ളതിനാല്‍ പരാജയഭീതി കാരണം ബി.ജെ.പിയുടെ ഉറക്കം നഷ്ടമായിക്കഴിഞ്ഞു. ഹൈക്കോടതിയിലെ തിരഞ്ഞെടുപ്പ് കേസ് പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ ബി.ജെ.പി ശ്രമിക്കുന്നത് അതുകൊണ്ടാണെന്ന് മജീദ് ചൂണ്ടിക്കാട്ടി. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. വിലക്കയറ്റം കൊണ്ട് രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടുന്നു. കുത്തകകള്‍ക്കുവേണ്ടി മാത്രമാണ് കേന്ദ്രഭരണം. കേരളത്തിലെ പിണറായി സര്‍ക്കാരും കേന്ദ്രത്തെ അനുകരിക്കുകയാണെന്ന് മജീദ് കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം. ബി. യൂസഫ് അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഷുക്കൂര്‍ ഹാജി സ്വാഗതവും ഗോള്‍ഡന്‍ മൂസ നന്ദിയും പറഞ്ഞു.



Recent News
  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍

  അക്ഷോഭ്യനായി സുബ്ബയ്യറൈ; സങ്കടമുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പം തന്നെ

  കാസര്‍കോട്ട് ബി.ജെ.പി. പട്ടികയില്‍ 3 പേര്‍

  വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് അഡൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

  ആവേശം വിതറി ഉണ്ണിത്താനെത്തി

  മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു