updated on:2018-11-04 06:36 PM
മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്ക്; പ്രതികളുടെ റിമാണ്ട് നീട്ടി

www.utharadesam.com 2018-11-04 06:36 PM,
കാസര്‍കോട്: അടുക്കത്ത്ബയല്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയെ (36) സ്വത്തിന് വേണ്ടി ഭാര്യയും കാമുകനും കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്ക്. മുഹമ്മദ് കുഞ്ഞിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യ മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിനി കെ.പി. സക്കീന (35), കാമുകന്‍ എന്‍.എ. ഉമ്മര്‍ (41) എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാതെ പൊലീസിന് കേസില്‍ മുന്നോട്ടുപോകാനാകില്ല. ആറുവര്‍ഷം മുമ്പ് സക്കീനയും ഉമ്മറും മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിലെറിഞ്ഞുവെന്നാണ് കേസ്.
എന്നാല്‍ മൃതദേഹം ഇതുവരെ കണ്ടെത്താനാകാത്തത് കേസ് ദുര്‍ബലപ്പെടാനിടവരുത്തുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ശാസ്ത്രീയ അന്വേഷണം തന്നെ വേണമെന്ന നിഗമനത്തിലാണ് പൊലീസ്.
ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം സക്കീനയെയും ഉമ്മറിനെയും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി പി.കെ. ജയ്‌സണ്‍ വീണ്ടും കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യില്‍ ഹാജരാക്കി. ഇരുവരുടെയും റിമാണ്ട് കോടതി നീട്ടി.
മുഹമ്മദ് കുഞ്ഞിയുടേതെന്ന് സംശയിക്കുന്ന 2012 ഏപ്രില്‍ ഏഴിന് തെക്കിലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് പൊലീസ് നടത്തുക. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതടക്കം ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമം രണ്ടാം ഘട്ടമായി നടത്താനാണ് തീരുമാനം.
2012 മാര്‍ച്ച് അഞ്ചിനും 30നും ഇടയിലുള്ള സമയത്താണ് കൊലപാതകം നടന്നത്.
പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ തെളിവെടുപ്പ് നടത്തിയതില്‍ നിന്നും കൊലയ്ക്കുപയോഗിച്ച ഷാളും മൃതദേഹത്തിന്റെ തല പൊതിയാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ചാക്കും മുങ്ങല്‍ വിദഗ്ദ്ധര്‍ പുഴയില്‍ നിന്നും കണ്ടെത്തിയിരുന്നു. സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയിരുന്നത്.Recent News
  മത്സ്യ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍

  കണക്കുകളെ കീറിമുറിച്ച് ജയപരാജയ ചര്‍ച്ച

  സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി എത്തുന്നു

  മോദി ഭരണം തുടര്‍ന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാവും-ഹൈദരലി തങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; കാസര്‍കോട്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ജില്ലാ കലക്ടര്‍

  രേഖകളുണ്ടായാലും പിഴയടക്കണം; ഹൈവേ പൊലീസ് പരിശോധനക്കെതിരെ വിമര്‍ശനം

  കര്‍ണാടകയില്‍ നിന്ന് കാണാതായ 17കാരനെ തേടി പൊലീസ് കാസര്‍കോട്ട്

  ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

  ലോണ്‍തുക അധികമായി അടപ്പിച്ചു; ഉപഭോക്താവിന് ബാങ്ക് നഷ്ടം നല്‍കാന്‍ വിധി

  തൃക്കരിപ്പൂരിനെ ഇളക്കിമറിച്ച് സതീഷ് ചന്ദ്രന്റെ പടയോട്ടം

  അബ്ദുല്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

  കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

  പരപ്പയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

  കടലില്‍ അപകടത്തില്‍ പെട്ട നാലുപേരെ രക്ഷപ്പെടുത്തി

  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു