updated on:2018-11-05 07:09 PM
ജില്ലാ സീനിയര്‍ ഫുട്‌ബോള്‍ ടീം സെലക്ഷനില്‍ സ്വജനപക്ഷപാതം കാട്ടിയതായി ആക്ഷേപം

www.utharadesam.com 2018-11-05 07:09 PM,
കാസര്‍കോട്: ജില്ലാ സീനിയര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ടീം സെലക്ഷനില്‍ സ്വജനപക്ഷപാതം കാട്ടിയതായ ആക്ഷേപവുമായി ചില ക്ലബ്ബുകളും കളിക്കാരും രംഗത്തുവന്നു. ഒരു ജില്ലാഭാരവാഹി പ്രതിനിധീകരിക്കുന്ന ക്ലബ്ബിന്റെ അഞ്ച് താരങ്ങളെ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ആക്ഷേപം ഉയര്‍ന്നത്. സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത് നടന്നുവരികയാണ്. നാളെയാണ് കാസര്‍കോട് ജില്ലയുടെ മത്സരം. ഇതിനിടയിലാണ് ജില്ലാ ഭാരവാഹി തനിക്ക് സ്വാധീനമുള്ള ക്ലബ്ബിലെ അഞ്ച് അംഗങ്ങളെ ടീമിലെടുക്കുകയും ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തതായി ചില ക്ലബ്ബുകളും കളിക്കാരും ആക്ഷേപം ഉന്നയിച്ചത്. മറ്റു ചില ടീമുകളിലെ മികച്ച താരങ്ങളെ മാറ്റി നിര്‍ത്തിയാണ് ഒരേ ക്ലബ്ബില്‍ നിന്നുള്ള അഞ്ചുപേരെ ടീമിലെടുത്തതെന്നാണ് ആക്ഷേപം. കഴിഞ്ഞ തവണയടക്കം മികച്ച പ്രകടനം നടത്തിയ പലരേയും തഴഞ്ഞുകൊണ്ടാണത്രെ ഇത്.
നേരത്തെ രണ്ടുതവണ കാസര്‍കോട് ജില്ലാ ടീം സംസ്ഥാന ചാമ്പ്യന്‍പട്ടം നേടിയിരുന്നു. 2013ലും 15ലുമായിരുന്നു ഇത്. നിരവധി തവണ ഫൈനലില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്.



Recent News
  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍

  അക്ഷോഭ്യനായി സുബ്ബയ്യറൈ; സങ്കടമുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പം തന്നെ

  കാസര്‍കോട്ട് ബി.ജെ.പി. പട്ടികയില്‍ 3 പേര്‍

  വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് അഡൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

  ആവേശം വിതറി ഉണ്ണിത്താനെത്തി

  മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു