updated on:2018-11-05 08:03 PM
വാട്ടര്‍ ടാങ്ക് വൃത്തിയാക്കി ഇറങ്ങുന്നതിനിടെ വീട്ടമ്മ ടെറസില്‍ നിന്ന് വീണ് മരിച്ചു

www.utharadesam.com 2018-11-05 08:03 PM,
കാസര്‍കോട്: വാട്ടര്‍ടാങ്ക് വൃത്തിയാക്കി ഇറങ്ങുന്നതിനിടെ വീട്ടമ്മ ടെറസില്‍ നിന്ന് വീണ് മരിച്ചു.
പരവനടുക്കം മണിയംകാനത്തെ മാധവന്റെ ഭാര്യ തമ്പായി(63)യാണ് മരിച്ചത്.
ഇന്നലെ രാവിലെ വീടിന് മുകളിലുള്ള വാട്ടര്‍ടാങ്ക് വൃത്തിയാക്കി ഇറങ്ങുന്നതിനിടെ ടെറസില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ തമ്പായിയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഉച്ചയോടെയാണ് മരിച്ചത്.
മൃതദേഹം വൈകിട്ടോടെ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു. ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
മക്കള്‍: നാരായണന്‍, സുജാത. മരുമക്കള്‍: സുചിത്ര, നിധിന്‍ റാവു.



Recent News
  മന്‍സൂര്‍ അലി വധക്കേസില്‍ മുഖ്യപ്രതിയുടെ ജാമ്യക്കാര്‍ക്കെതിരെ കോടതി കേസെടുത്തു; രണ്ടാം പ്രതിയുടെ അഭിഭാഷകന്‍ പിന്‍മാറി

  അഡൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  ലോറി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

  ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കാട്ടാനക്കൂട്ടത്തെ തുരത്തിയോടിക്കാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതരം

  നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് അടര്‍ന്നുവീണ് ഗോളിയടുക്ക സ്വദേശി മരിച്ചു

  50 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍

  കഞ്ചാവ് വില്‍പ്പന എതിര്‍ത്തതിന് യുവാവിന്റെ സ്‌കൂട്ടറില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  കുറ്റിക്കോലില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബിയര്‍ കുപ്പിയേറ്; മുന്നാട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനം

  സി.പിഎമ്മിനെതിരെ തുറന്നടിച്ച് കുറ്റിക്കോലില്‍ സി.പി.ഐ പൊതുയോഗം

  പ്രളയകാലത്ത് കേരളം കണ്ട മാനവികബോധം നിലനിര്‍ത്തണം -മുഖ്യമന്ത്രി

  കൊച്ചിയിലെയും തൃശൂരിലെയും എ.ടി.എം. കവര്‍ച്ച; പ്രതികളെ സാഹസികമായി പിടിച്ചത് കാഞ്ഞങ്ങാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍