updated on:2018-11-05 08:18 PM
ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; ഒരു പ്രതി കൂടി അറസ്റ്റില്‍

www.utharadesam.com 2018-11-05 08:18 PM,
കാസര്‍കോട്: ഫര്‍ണ്ണിച്ചര്‍ വ്യാപാരിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ആഷിഖി(35)നെയാണ് കാസര്‍കോട് സി.ഐ. വി.വി മനോജ്, എസ്.ഐ.മാരായ പി. അജിത് കുമാര്‍ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് ഫൈസലിനെ സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തില്‍ നുള്ളിപ്പാടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നഫീസ(35)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നഫീസയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതിയുമായ അബ്ദുല്‍ കലാമിനെ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇന്ന് ഉച്ചയോടെയാണ് ആഷിഖ് പിടിയിലായത്. എട്ടുമാസം മുമ്പ് എറണാകുളത്ത് നിന്ന് വാടകക്കെടുത്തതാണ് കാറെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.



Recent News
  മത്സ്യ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍

  കണക്കുകളെ കീറിമുറിച്ച് ജയപരാജയ ചര്‍ച്ച

  സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി എത്തുന്നു

  മോദി ഭരണം തുടര്‍ന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാവും-ഹൈദരലി തങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; കാസര്‍കോട്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ജില്ലാ കലക്ടര്‍

  രേഖകളുണ്ടായാലും പിഴയടക്കണം; ഹൈവേ പൊലീസ് പരിശോധനക്കെതിരെ വിമര്‍ശനം

  കര്‍ണാടകയില്‍ നിന്ന് കാണാതായ 17കാരനെ തേടി പൊലീസ് കാസര്‍കോട്ട്

  ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

  ലോണ്‍തുക അധികമായി അടപ്പിച്ചു; ഉപഭോക്താവിന് ബാങ്ക് നഷ്ടം നല്‍കാന്‍ വിധി

  തൃക്കരിപ്പൂരിനെ ഇളക്കിമറിച്ച് സതീഷ് ചന്ദ്രന്റെ പടയോട്ടം

  അബ്ദുല്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

  കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

  പരപ്പയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

  കടലില്‍ അപകടത്തില്‍ പെട്ട നാലുപേരെ രക്ഷപ്പെടുത്തി

  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു