updated on:2018-11-06 07:42 PM
ബോവിക്കാനത്ത് ഗൃഹപ്രവേശനത്തിനൊരുങ്ങിയ വീടുകള്‍ക്ക് നേരെ അക്രമം; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു

www.utharadesam.com 2018-11-06 07:42 PM,
ബോവിക്കാനം: ഗൃഹപ്രവേശനത്തിനൊരുങ്ങിയ വീടുകള്‍ക്ക് നേരെ സാമൂഹ്യദ്രോഹികളുടെ അക്രമം. ഫര്‍ണിച്ചറുകളും വയറിംഗുകളും നശിപ്പിച്ചു. ബോവിക്കാനം അമ്മങ്കോട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇരിയണ്ണി ബേപ്പിലെ രാജേഷ്, കണ്ണൂര്‍ സ്വദേശിയും വര്‍ഷങ്ങളായി ബോവിക്കാനത്ത് താമസക്കാരനുമായ ബാലകൃഷ്ണന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായത്. രാജേഷിന്റെ വീട്ടിലെ ഫര്‍ണിച്ചര്‍ പ്ലംബിംഗ് ഉപകരണങ്ങള്‍, വാതില്‍ എന്നിവ തകര്‍ത്തു. ജനാലയുടെ ഫ്രെയിമുകള്‍ അഴിച്ചെടുത്ത് സമീപത്തെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. ഈ മാസം 9ന് ഗൃഹപ്രവേശം നടക്കേണ്ട ബാലകൃഷ്ണന്റെ വീടിന്റെ ചുമരുകളില്‍ ചെളി വാരി എറിയുകയും വൈദ്യുതി ഉപകരണങ്ങളും വയറിംഗുകളും തകര്‍ത്ത നിലയിലുമാണ്. ഇരു വീടുകള്‍ക്കുമായി നാല് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി പറയുന്നു. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ആദൂര്‍ സി.ഐ. എം.എ.മാത്യുവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍