updated on:2018-11-06 08:06 PM
കുഡ്‌ലു ബാങ്ക് കൊള്ള; ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികള്‍ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്

www.utharadesam.com 2018-11-06 08:06 PM,
കാസര്‍കോട്: കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് കവര്‍ച്ചാക്കേസില്‍ വിചാരണാ നടപടി ക്രമങ്ങള്‍ക്ക് ഹാജരാകാതിരുന്ന രണ്ട് പ്രതികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
തമിഴ്‌നാട് പളനി റോഡിലെ ദില്‍സത്ത് (24), തിരുപ്പട്ടൂര്‍ ഉജാംപ്പാളയത്തെ സുമം (35) എന്നിവര്‍ക്കെതിരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി അറസ്റ്റ് വാറണ്ടയച്ചത്. ഒളിവിലാണെന്നും അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടുപേര്‍ക്കുമെതിരായ വിചാരണ കോടതി മാറ്റി വെച്ചു. കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മറ്റൊരു പ്രതി ഉളിയത്തടുക്ക നാഷണല്‍ നഗര്‍ റോഡിലെ ഹര്‍ഷാദ് പുളിക്കൂര്‍ (24) ഒരാഴ്ച്ച മുമ്പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഹര്‍ഷാദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പത്തോളം പ്രതികളാണ് ഈ കേസിലുള്ളത്.
2015 സെപ്തംബര്‍ 7 നാണ് കുഡ്‌ലു ബാങ്കില്‍ നിന്ന് 17,684 കിലോ സ്വര്‍ണ്ണവും 12,5021 ലക്ഷം രൂപയും കൊള്ളയടിച്ചത്. ഇപ്പോള്‍ റിമാണ്ടിലും ജാമ്യത്തിലുമായി കഴിയുന്ന പ്രതികളോട് നവംബര്‍ 14 ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്നേ ദിവസം പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.Recent News
  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍

  അക്ഷോഭ്യനായി സുബ്ബയ്യറൈ; സങ്കടമുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പം തന്നെ

  കാസര്‍കോട്ട് ബി.ജെ.പി. പട്ടികയില്‍ 3 പേര്‍

  വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് അഡൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

  ആവേശം വിതറി ഉണ്ണിത്താനെത്തി

  മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു